കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കില്ല.. തിങ്കളാഴ്ച സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂർ ഹർത്താൽ

Google Oneindia Malayalam News

തിരുവനന്തപുരം: സാധാരണക്കാരന് ജീവിതം ദുസ്സഹമാക്കി ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ല. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. എല്‍എഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ പന്ത്രണ്ട മണിക്കൂറാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍.

രാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യംരാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭാരത ബന്ദില്‍ നിന്നും ഒഴിവാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യവും ഉയര്‍ന്നിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുമാണ് വാദങ്ങള്‍ ഉയര്‍ന്നത്.

harthal

കേരളത്തെ ഒഴിവാക്കുന്നില്ലെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഹര്‍ത്താലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണെന്നും രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിഷേധത്തില്‍ നിന്ന് കേരളത്തിന് മാത്രമായി ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാംഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം

അതേസമയം കോണ്‍ഗ്രസിന്റെ ഭാരതബന്ദിന്റെ ഭാഗമായിട്ടല്ല തങ്ങളുടെ ഹര്‍ത്താലെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കി. ഇടതുപക്ഷം രാജ്യവ്യാപകമായി ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ ഇടതുകക്ഷികളും ദേശീയ ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് എളമരം കരീം പറഞ്ഞു. ഹര്‍ത്താലില്‍ നിന്ന് ദുരിതാശ്വാസ വാഹനങ്ങളേയും ടൂറിസം മേഖലയേയും ഒഴിവാക്കുമെന്നും എളമരം കരിം വ്യക്തമാക്കി. വഹനങ്ങള്‍ തടയാതെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

English summary
LDF-UDF harthal on Monday against fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X