Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില: ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ല; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ നികുതി കുറച്ചപ്പോള്‍, കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണം.

Recommended Video

cmsvideo
    സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മന്‍ ചാണ്ടി
    india

    കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചെങ്കിലും അവയുടെ നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയുമാണ്. ഇത് ഇപ്പോഴും ഭീമമായ നിരക്കാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് 27.90 രൂപയായും ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയുമായി കുത്തനെ ഉയര്‍ത്തിയിട്ടാണ് ഇപ്പോള്‍ നാമമാത്രമായ ആശ്വാസം നല്കിയത്.

    കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നേരിയ ആശ്വാസംപോലും നല്കാന്‍ തയാറല്ല. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയുമാണ് കൈനനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് പെട്രോളിന് 2.41 രൂപയും (30.08 രൂപ) ഡീസലിന് 1.36 രൂപയും (22.34) കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്.

    യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. 1,25,000 കോടി രൂപ സബ്സിഡി നല്കിയാണ് ഇന്ധനവില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 112.5 ഡോളര്‍. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു കിട്ടുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടാത്തത് നികുതി ഭീകരതമൂലമാണ്

    ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

    അതേസമയം, ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തിയതിലൂടെ ജനപക്ഷസര്‍ക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവ് ഈ തീരുമാനം മൂലം ഉണ്ടാവുമെങ്കിലും വിലക്കയറ്റം മൂലം സാധാരണക്കാരനുള്ള പ്രയാസത്തോട് മുഖം തിരിക്കാനാവില്ല എന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
    പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം 200 രൂപയുടെ കുറവാണ് ഉജ്വല ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

    6100 കോടിയുടെ അധിക ബാധ്യതയാണ് ഈ തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതെന്ന് മറക്കരുത്. കേന്ദ്രം നികുതി കുറച്ചതോടെ ആനുപാതികമായി വിലയില്‍ വരുന്ന കുറവിനെ സ്വന്തം സംഭാവനയായി അവതരിപ്പിക്കാന്‍ കേരളധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കുറച്ചൊന്നുമല്ല തൊലിക്കട്ടി .'ബാലഗോപാലന്റ കുസൃതികള്‍' മോദി സര്‍ക്കാരിനോട് വേണ്ട.

    കേരളം ' കുറച്ച ' കണക്ക് ധനമന്ത്രി വിശദീകരിക്കട്ടെ. ധൂര്‍ത്ത് മൂലം കടക്കെണിയിലായ സംസ്ഥാനത്തിന് സ്വന്തമായി ഒരു രൂപ കുറയ്ക്കാനാവുന്നില്ല എന്നതാണ് വസ്തുത. ഇന്ധനവിലയില്‍ മാത്രമല്ല കുറവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുമ്പ്, സ്റ്റീല്‍ , പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് നികുതിയില്‍ വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വ്യവസായമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് ഈ തീരുമാനമെന്നതില്‍ സംശയമില്ല. സിമന്റിന്റെയും ലഭ്യത കൂട്ടാനും വില കുറയ്ക്കാനുമുള്ള തീരുമാനവും ധനമന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+