കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിര്‍മിക്കുന്ന ഒരുപാലങ്ങള്‍ക്കും ഇനി ടോള്‍ ഉണ്ടായിരിക്കില്ലെന്നും നിലവിലുള്ള ടോളുകള്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ നിര്‍മിക്കുന്ന ഒരുപാലങ്ങള്‍ക്കും ഇനി ടോള്‍ ഉണ്ടായിരിക്കില്ലെന്നും നിലവിലുള്ള ടോളുകള്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്നും
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പാലങ്ങളിലെ ടോളുകള്‍ നിര്‍ത്തലാക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തുക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അധീനതയിലുളള പാലങ്ങളുടെ ടോള്‍ നിര്‍ത്തലാക്കാനാണ് ശ്രമം, ഇനി നിര്‍മ്മിക്കുന്ന ഒരു പാലത്തിനും ടോള്‍ ഉണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മാന്‍ഹോള്‍ ദുരന്തം; പി നൗഷാദിന് സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി
പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പാലത്തിങ്ങല്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

palathingal

പാലത്തിങ്ങല്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാസ്ഥാപനം പാതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കുന്നു.

12.57 കോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പ്രസിഡണ്ട് കെ. കലാം മാസ്റ്റര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ അധ്യക്ഷരായ വി.വി. ജമീല, കെ.ടി. റഹീദ, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
G Sudhakaran; No tolls for the upcoming bridges and the current bridges hereafter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X