മാന്‍ഹോള്‍ ദുരന്തം; പി നൗഷാദിന് സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ പി നൌഷാദിന് സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി. രണ്ടാം അനുസ്മരണ സമ്മേളനത്തില്‍ അഞ്ച് ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ചു.

പരിശീലകരോ പണമോ ഇല്ല; നേട്ടങ്ങളിലേക്ക് നീന്തിക്കയറുകയാണ് പതിനാലുകാരന്‍

കൂടാതെ 'ഞങ്ങടെ പ്രിയ നൌഷാദ്' എന്ന ഹ്രസ്വചിത്രവും പുറത്തിറക്കി.അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ടി പി രാമകൃഷ്ണന്‍ ഹ്രസ്വചിത്രത്തിന്റെ സിഡി പ്രകാശനം ചെയ്തു. ഓട്ടോഡ്രൈവര്‍ എ കെ സജീവ്കുമാര്‍ ഏറ്റുവാങ്ങി. കെ കെ മമ്മു അധ്യക്ഷനായി. മുഹമ്മദ് പേരാമ്പ്ര, സി പി സുലൈമാന്‍, എ സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

tp

പി കെ യാസര്‍ അറാഫത്ത് സ്വാഗതവും വി ബി ജെയ്സണ്‍ നന്ദിയും പറഞ്ഞു. ഓട്ടോയില്‍ പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മറന്നുവെച്ച യാത്രക്കാര്‍ക്ക് അത് തിരിച്ചേല്‍പ്പിച്ച അഞ്ചുപേരെയാണ് ആദരിച്ചത്. എം സാമി (പുതിയങ്ങാടി), എം ഷാജി ശേഖര്‍ (നടക്കാവ്), മജീദ് പുല്ലാളൂര്‍, ഹരീഷ് (കണ്ണാടിക്കല്‍), സുജില്‍കുമാര്‍ (പാലത്ത്) എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

സാമി പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് യാത്രക്കാരന് തിരിച്ചേല്‍പ്പിച്ചത്. ഷാജിയാകട്ടെ ബാഗിലുണ്ടായിരുന്ന 65,000 രൂപയും നാല്‍പ്പതിനായിരം രൂപയുടെ ചെക്കും തിരിച്ചേല്‍പ്പിച്ച് കോഴിക്കോട്ടെ ഓട്ടോ യാത്രാരുടെ അഭിമാനമുയര്‍ത്തി. കെ രാജ സംവിധാനം നിര്‍വഹിച്ച 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം നൌഷാദിന്റെ ജീവിതം അനാവരണം ചെയ്യുന്നു. നൌഷാദിന്റെ സുഹൃത്തുക്കളും അടുപ്പക്കാരും സഹപ്രവര്‍ത്തകരും ഇതിലുണ്ട്. വിപിനേഷും ശ്രീജേഷുമാണ് തിരക്കഥ തയ്യാറാക്കിയത്.

English summary
manhole tragedy;Homage to P Noushad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്