Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...

തിരുവനന്തപുരം: ഇടതുമുന്നണിയിലെ നാല് ചെറുകക്ഷികള്‍ക്ക് ഒരു എംഎല്‍എമാരാണുള്ളത്. നാല് പാര്‍ട്ടികള്‍ക്കും മന്ത്രിപദവി കിട്ടുന്ന തരത്തിലാണ് സിപിഎം മുന്നോട്ട് വച്ച നിര്‍ദേശം. രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും മന്ത്രിമാരാകാം. ആദ്യ അവസരം ലഭിച്ചിരിക്കുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനുമാണ്. എന്നാല്‍ രണ്ടര വര്‍ഷം വീതം എന്തിന് മന്ത്രിയാകണം എന്ന ചോദ്യമാണ് കെബി ഗണേഷ് കുമാറിനുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ആന്റണി രാജുവിന് അംഗീകാരം

ആന്റണി രാജുവിന് അംഗീകാരം

തിരുവനന്തപുരത്ത് വിഎസ് ശിവകുമാറിനെ അട്ടിമറിച്ച് മികച്ച വിജയം നേടിയ വ്യക്തിയാണ് ആന്റണി രാജു. പാര്‍ട്ടിയിലെ പലരും യുഡിഎഫിലേക്ക് പോയപ്പോള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിന്ന വ്യക്തിയാണ് ആന്റണി രാജു. അതിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മന്ത്രിസ്ഥാനം.

കാത്തിരുന്ന് കിട്ടി ഐഎന്‍എല്ലിന്

കാത്തിരുന്ന് കിട്ടി ഐഎന്‍എല്ലിന്

മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായ കോഴിക്കോട് സൗത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍. വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ആദ്യമായിട്ടാണ് ഐഎന്‍എല്ലിന് മന്ത്രി പദവി ലഭിക്കുന്നത്.

അടുത്ത രണ്ടര വര്‍ഷം ഇവര്‍

അടുത്ത രണ്ടര വര്‍ഷം ഇവര്‍

ആദ്യ രണ്ടര വര്‍ഷം ആന്റണി രാജവുനെയും അഹമ്മദ് ദേവര്‍കോവിലിനെയും പരിഗണിച്ചപ്പോള്‍ അടുത്ത രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനും കേരള കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപള്ളിക്കുമാണ് അവസരം. എന്നാല്‍ ഗണേഷ് കുമാറിന് രണ്ടര വര്‍ഷം മാത്രം മന്ത്രിയാകുന്നതിനോട് യോജിപ്പില്ല എന്നാണ് വിവരം.

കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് ബി

കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് ബി

രണ്ടര വര്‍ഷം മാത്രം മന്ത്രിയാകുന്നതില്‍ കാര്യമില്ല എന്നാണ് കേരള കോണ്‍ഗ്രസ് ബിയിലെ ചര്‍ച്ച. കാരണം ലഭിക്കുന്ന വകുപ്പ് സംബന്ധിച്ച് പഠിക്കുകയും എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയും ചെയ്യുമ്പോഴേക്കും ഒഴിയാന്‍ സമയമാകും. അതുകൊണ്ട് തന്നെ രണ്ടര വര്‍ഷം മന്ത്രി പദവി എന്നത് അംഗീകരിക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം.

മൊത്തം 21 മന്ത്രിമാര്‍

മൊത്തം 21 മന്ത്രിമാര്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരുണ്ടാകുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. സിപിഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുണ്ടാകും. സിപിഐക്ക് നാല് മന്ത്രിമാരും. സിപിഐ കൈയ്യൊഴിഞ്ഞ ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസ് എമ്മന് നല്‍കി. കൂടാതെ ഒരു മന്ത്രി പദലിയും കേരള കോണ്‍ഗ്രസിന് കിട്ടി.

വഴങ്ങാതെ സിപിഎം

വഴങ്ങാതെ സിപിഎം

കേരള കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെയാണ്. അദ്ദേഹം പാര്‍ട്ടിക്ക് ലഭിക്ക് മന്ത്രിപദവി അലങ്കരിക്കും. ചീഫ് വിപ്പായി ചങ്ങനാശേരി എംഎല്‍എ ജയരാജ് എത്തും. രണ്ടു മന്ത്രിപദവിക്ക് വണ്ടി കേരള കോണ്‍ഗ്രസ് ഏറെ വാദിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല.

എന്‍സിപി, ജെഡിഎസ് മന്ത്രിമാര്‍

എന്‍സിപി, ജെഡിഎസ് മന്ത്രിമാര്‍

സിപിഎമ്മിനാണ് സ്പീക്കര്‍ പദവി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐക്കും. അതേസമയം, എന്‍സിപിയുടെ മന്ത്രിയാര് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തോമസ് കെ തോമസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജെഡിഎസ് മന്ത്രിപദവി കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും പങ്കുവയ്ക്കാനാണ് സാധ്യത.

ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+