ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടി , ഗൂഗിളില്‍ ദൃശ്യങ്ങള്‍ കണ്ട് ഗൂഢാലോചന; നിര്‍ണായക വഴിത്തിരിവ്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി ലിംഗം ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷമായി തുടരുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി കൃത്യം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്. ഇരുവരുടേയും ബന്ധത്തിന് തടസം നിന്ന ഗംഗേശാനന്ദനയെ കേസില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തല്‍. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ തീരത്ത് ഇരുന്ന് ഗൂഢാലോചന നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്. പെണ്‍കുട്ടിയ്ക്ക് കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസാണ്.
ലിംഗം മുറിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടി ഗൂഗിളില്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന ഫലത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും സഹായിയേയും പ്രതി ചേര്‍ക്കാനാകുമോ എന്നതില്‍ ക്രൈം ബ്രാഞ്ച് എ ജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആദ്യ മൊഴിയില്‍ നിലവില്‍ സ്വാമി ഗംഗേശാനന്ദക്കെതിരെ എടുത്ത കേസില്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കാനാകുമോയെന്നും ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി ആദ്യം നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്കി.
Recommended Video


എന്നാല്‍ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നല്കിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തില്‍ ആരോ ആക്രമിച്ചതാണെന്ന് മാറ്റിപ്പറഞ്ഞു. ഇതിനിടെയാണ് കേസില്‍ ആദ്യ വഴിത്തിരിവുണ്ടാകുന്നത്. ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താനല്ല ഗംഗേശാനന്ദയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും കാണിച്ച് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നല്കി. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നല്കി.

സംഭവത്തിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഗംഗേശാനന്ദ ഡി ജി പിക്ക് പരാതി നല്കി. ഇതേ തുടര്‍ന്ന് എല്ലാ പരാതികളും ഒരു വര്‍ഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു വരികയായിരുന്നു. കേസില്‍ ഗംഗേശാനന്ദയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നല്‍കാനിരിക്കെയായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഉറക്കത്തില്‍ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന നിഗമനത്തിലാണ് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയത്.

കേസില്‍ ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ജനനേന്ദ്രിയം ഛേദിച്ചത് പെണ്‍കുട്ടിയുടെ കാമുകന് അടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് മുഖവിലയ്ക്കെടുക്കാതിരുന്ന മൊഴിമാറ്റം ക്രൈംബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കണ്ടത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications