എടിഎം തട്ടിപ്പ് പ്രതിയുടെ ആവശ്യങ്ങള്‍ കേട്ട് കണ്ണ് തള്ളി കേരള പോലീസ്!
തിരുവനന്തപുരം: എടിഎം തട്ടിപ്പ് കേസിലെ പ്രതിക്ക് വിഐപി പരിഗണന വേണമെന്ന് ശാഠ്യം. കഴിക്കാന്‍ സാന്‍വിച്ചും ബര്‍ഗറും ഒറ്റയ്ക്ക് കിടക്കാന്‍ പ്രത്യേക സ്ഥലവും അനുവദിക്കണമെന്നാണ് റൊമേനിയന്‍ പൗരന്‍ ഗബ്രിയേല്‍ മരിയന്റെ ആവശ്യം.
കഴിക്കാന്‍ ചപ്പാത്തി കൊടുത്തപ്പോള്‍ അത് വേണ്ടെന്ന് ഗബ്രിയേല്‍ പോലീസിനോട് പറഞ്ഞു. ചപ്പാത്തിക്ക് പകരം ബര്‍ഗറും സാന്‍ഡ്വിച്ചും കുടിക്കാന്‍ കോളയും വേണം. കിടക്കാന്‍ പ്രത്യേക മുറിയും പ്രത്യേക ബാത്ത്‌റൂമും ധരിക്കാന്‍ ടീഷര്‍ട്ടും വലിക്കാന്‍ വിദേശ സിഗരറ്റും വേണമെന്നാണ് പ്രതിയുടെ ആവശ്യം.

കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് ഗബ്രിയേല്‍ മുംബൈയില്‍ നിന്നും പോലീസ് പിടിയിലാകുന്നത്. അന്ന്‌തൊട്ട് ഇയാളുടെ ആവശ്യങ്ങള്‍ കേട്ട് കണ്ണ് കള്ളിയിരിക്കുകയാണ് കേരള പോലീസ്. പോലീസ് അന്വേഷമവുമായി സഹകരിക്കുന്നുണ്ടെങ്കിലും ഇയാളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
എആര്‍ ക്യാമ്പില്‍ കുപ്രസിദ്ധ കള്ളന്‍ ബണ്ടി ചോറിനെ താമസിപ്പിച്ചിരുന്ന മുറിയിലാണ് ഗബ്രിയേലിനെ താമസിപ്പിച്ചിരിക്കുന്നത്. ഇയാളെ നിരീക്ഷിക്കാന്‍ അഞ്ചംഗ പോലീസ് സംഘം സദാ കാവലുണ്ട്.












Click it and Unblock the Notifications