കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംഎംഎല്ലില്‍ വീണ്ടും വാതകചോര്‍ച്ച,സ്ഥലത്ത് സംഘര്‍ഷാവസ്ഥ

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കൊല്ലം ചവറ കെഎംഎംഎല്‍ കമ്പനിയില്‍ വീണ്ടും വാതക ചോര്‍ച്ച. വാതകചോര്‍ച്ചെയ തുടര്‍ന്ന് സമീപത്തെ ചവറ ഗേള്‍സ് ഹൈസ്‌ക്കൂളിലെ 25 ഓളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതി,ധേക്കാര്‍ ദേശീയ പാത ഉപരോധിച്ചതിനാല്‍ ഗതാഗതം സ്തംഭച്ചിരിയ്ക്കുകയാണ്.

ഇന്നലെ( ഓഗസ്റ്റ് 6) യും കമ്പനിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടാവുകയും സമീപത്തെ സ്‌കൂളിലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശുപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നും (ഓഗസ്റ്റ് 7) വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു.

Kollam

കമ്പനിയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. നാട്ടുകാര്‍ കമ്പനിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയിരിയ്ക്കുകയാണ്. റോഡ് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.

സമീപത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വാതകചോര്‍ച്ചയെത്തുടര്‍ന്ന് ഒട്ടേറെ കുട്ടികളെ കഴിഞ്ഞ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

English summary
Gas Leaked from KMML Plant; 25 Students Hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X