കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ തമ്പുരാക്കന്മാരെ ചോദ്യം ചെയ്യരുത്.. പറയുന്നത് അനുസരിക്കണം! ഇനിയത് നടക്കില്ല.. തുറന്നടിച്ച് ഗീതു

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ താരങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട അമ്മ എന്ന താരസംഘടനയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടാവും ഇത്തരമൊരു പൊട്ടിത്തെറി നടക്കുന്നത്. നേരത്തെ തിലകനെ പോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവരെയൊക്കെ അടിച്ചിരുത്താനും ഒതുക്കാനും സിനിമയിൽ നിന്ന് തന്നെ ഇല്ലാതാക്കാനും അമ്മത്തമ്പുരാക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ എല്ലാക്കാലവും അത് നടക്കില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവനയും റിമ കല്ലിങ്കലും ഗീതു മോഹൻദാസും രമ്യ നമ്പീശനും അടക്കമുള്ള നടിമാർ. വരും ദിവസങ്ങളിൽ അമ്മയിൽ നിന്നും കൂടുതൽ രാജി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് ഭാവനയും മറ്റുള്ളവരും രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തിനെതിരെ കഴിഞ്ഞ ദിവസം വിമൻ ഇൻ സിനിമ കലക്ടീവ് ശക്തമായി പ്രതികരിച്ചിരുന്നു. അമ്മയ്ക്കെതിരെ 7 ചോദ്യങ്ങളും സംഘടന ഉന്നയിക്കുകയുണ്ടായി. നടിയെ അപമാനിച്ച് കൊണ്ടുള്ള തീരുമാനത്തെ ശക്തമായി ഡബ്ല്യൂസിസി അപലപിച്ചു.

രാജി വെക്കാതെ പാർവ്വതിയും മഞ്ജുവും

രാജി വെക്കാതെ പാർവ്വതിയും മഞ്ജുവും

അന്ന് മുതൽക്കേ അമ്മയിൽ നിന്നും വിമൻ ഇൻ സിനിമ കലക്ടീവ് താരങ്ങൾ രാജി വെച്ചേക്കും എന്ന സൂചനയുണ്ടായിരുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിൽ അമ്മയിൽ തുടരാൻ താൽപര്യം ഇല്ലെന്ന് റിമ കല്ലിങ്കൽ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നാല് പേരുടെ രാജി. അതേസമയം മഞ്ജു വാര്യരും പാർവ്വതിയും രാജി വെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ രാജിയെന്ന് സൂചന

കൂടുതൽ രാജിയെന്ന് സൂചന

മഞ്ജു വാര്യർ രാജി വെയ്ക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടി വിദേശത്തേക്ക് പോയതായും വാർത്തകളുണ്ട്. അതേസമയം ഇക്കാര്യത്തിൽ പാർവ്വതിയുടെ നിലപാട് പുറത്ത് വന്നിട്ടില്ല. പാർവ്വതിയും വിദേശത്താണ് എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ നടിയോടും ഡബ്ല്യൂസിസിയോടും അനുഭാവമുള്ള കൂടുതൽ പേർ അമ്മയിൽ നിന്നും രാജി വെച്ചേക്കും എന്ന് സൂചനയുണ്ട്.

പ്രതികരിക്കാതെ പൃഥ്വി

പ്രതികരിക്കാതെ പൃഥ്വി

പൃഥ്വിരാജിനെ പോലുള്ള യുവനടന്മാർ ആക്രമിക്കപ്പെട്ട നടിക്കൊപ്പവും വിമൻ ഇൻ സിനിമ കല്കീവിനൊപ്പവുമാണ്. ദിലീപിനെതിരെ അമ്മയിൽ ശക്തമായ നിലപാടും പൃഥ്വിയെടുക്കുകയുണ്ടായി. ഈ പുതിയ സാഹചര്യത്തിൽ പൃഥ്വിരാജ് എന്ത് നിലപാടാവും എടുക്കുക എന്ന ആകാംഷ ഒരു വശത്ത് ഉയരുന്നുണ്ട്. നടിമാരുടെ രാജിയെക്കുറിച്ച് അമ്മ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

നടിക്കൊപ്പം തന്നെ ഗീതു

നടിക്കൊപ്പം തന്നെ ഗീതു

ദിലീപ് കേസിലെ സാക്ഷികൾ കൂടിയാണ് രാജി വെച്ചിരിക്കുന്ന നടിമാരുടെ കൂട്ടത്തിലെ ഗീതു മോഹൻദാസും രമ്യാ നമ്പീശനും. നടിക്ക് നീതി വേണമെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഇവർ മുന്നിലുണ്ട്. നടിക്കൊപ്പം നിന്നതിന്റെ പേരിൽ ഈ നടിമാർ താരദൈവങ്ങളുടെ ഫാൻസിന്റെ കൂട്ട സൈബർ ആക്രമണത്തിനും ഇരകളായിട്ടുണ്ട്. കസബ വിവാദത്തിലടക്കം ആക്രമിക്കപ്പെട്ടിരുന്നു ഗീതു മോഹൻദാസ്.

നേരത്തെ എടുക്കേണ്ട തീരുമാനം

നേരത്തെ എടുക്കേണ്ട തീരുമാനം

നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ അമ്മയിൽ നിന്നുള്ള രാജി പ്രഖ്യാപനം ഇതാണ്: ''അമ്മ'യിൽ നിന്ന് ഞാൻ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയ്ക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്.

Recommended Video

cmsvideo
രാജിവെച്ച നടിമാരുടെ ഫേസ്ബുക് പോസ്റ്റ് | Oneindia Malayalam
പുറത്ത് നിന്ന് പോരാടും

പുറത്ത് നിന്ന് പോരാടും

നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാൻ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടുമെന്നാണ് ഗീതു പറയുന്നത്.

English summary
Geetu Mohandas' facebook post about resignation from AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X