മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകൾക്ക് ചെറിയൊരു ഉപദേശം; ഗീവർഗീസ് കുറിലോസ് വക, ഇനി മുന്തിരിച്ചാറ് !

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകൾക്ക് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസിന്റെ ഉപദേശം. സഭകൾ ആൽക്കഹോൾ ഉള്ള വീഞ്ഞ് ഉത്പാദനം നർത്തി തൽസ്ഥാനത്ത് വെറും മുന്തിരിച്ചാർ ഉപയോഗിക്കണമെന്നാണ് ഉപദേശം. എൽഡിഎഫ് സർക്കാരിന്റെ പുതിമദ്യനയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.

മദ്യദുരന്തത്തില്‍ നാടിനെ രക്ഷിക്കാന്‍ രാഷ്ട്രീയത്തിനതീതമായി മദ്യസംസ്‌കാരിത്തിനെതിരെ നമുക്ക് ഒന്നിക്കാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മദ്യം ഉപയോഗിക്കുന്നവനെയും വില്‍പന നടത്തുന്നവനെയും പള്ളികളില്‍ കയറ്റാതെയും അവരില്‍നിന്നുള്ള സഹായം സ്വീകരിക്കാതെയുമാകണം മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കത് മൂര്‍ച്ച നല്‍കുമെന്നും അദ്ദേഹം കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ചത്.

Geevargheese coorilos

സഭയുടെ മുൻ നിലപാടിന് വിരുദ്ധമായി നിലവിൽ ഉത്പ്പാദിപ്പിക്കുന്ന വൈനിന്റെ അളവ് വർദ്ധിപ്പിക്കാൻ അനുമതി തേടി ആർച്ച് ബിഷപ്പ് സൂസെപാക്യം എക്സൈസ് വകുപ്പിന് കത്യച്ചിരുന്നു. നിലവിൽ 250 ലിറ്റർ വൈൻ ഉത്പ്പാദിപ്പിക്കാനാണ് ലൈസൻസുള്ളത്. എന്നാൽ 2500 ലിറ്ററായി ഉർത്തണമെന്നായിരുന്നു ആവശ്യം. അപേക്ഷയിലെ കണക്കുകൾ തമ്മിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണർ സഭയുടെ ആവശ്യം നിരസിക്കുകയും ചെയ്തിരുന്നു.

ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾക്കായി വൈൻ ഉത്പ്പാദിപ്പിക്കാൻ സഭയ്ക്ക് അനുമതിയുണ്ട്. സഭയിലെ വൈദീകരുടെ എണ്ണം വർദിച്ചുവെന്നും അതുകൊണ്ടാണ് വൈൻ ഉത്പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടത് എന്നുമാണ് രേഖകളിൽ പറയുന്നത്. അതേസമയം എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ പ്രതിഷേധം രേഖപ്പെടുത്താൻ സൂസെപാക്യം രംഗത്തെത്തുകയും ചെയ്തിരുന്നു. അടച്ചുപൂട്ടിയ മദ്യ ഷാപ്പുകൾ തുറക്കാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റം നിലപാട്.

English summary
Geevargheese coorilos's Facebook post abour liquor policy
Please Wait while comments are loading...