എന്റെ കരളേ... കോഴിക്കോട്ട് കരള്‍ ദാനം ചെയ്തവരുടെയും സ്വീകര്‍ത്താക്കളുടെയും സംഗമം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കരള്‍ ദാനംചെയ്തവരുടെയും സ്വീകരിച്ചവരുടെയും സംഗമം ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു. കരള്‍ തന്നത് ജീവിതം എന്ന പേരിലാണ് കരള്‍ ദാനം ചെയ്ത 55 പേരുടെയും അവരുടെ സ്വീകര്‍ത്താക്കളുടെയും സംഗമം. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആത്മവിശ്വാസം പകരാനും തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കാനുമായിരുന്നു സംഗമം.

ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു ബഷീര്‍, സിഇഒ ഡോ. രാഹുല്‍ മേനോന്‍, മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. കെ കാര്‍ത്തികേയ വര്‍മ്മ, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

mimsliver

ഡോ. രാജേഷ് നമ്പ്യാര്‍, ഡോ. ടോണി ജോസ്, ഡോ. രജനീഷ് എ ആര്‍, ഡോ. സീതാലക്ഷ്മി, ഡോ. ഹരികൃഷ്ണന്‍, ഡോ. അഭിഷേക് രാജന്‍, ഡോ. രോഹിത് രവീന്ദ്രന്‍ എന്നിവര്‍ കരള്‍ ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതിനോടൊപ്പം ലിവര്‍ സിറോസിസ് രോഗികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും മാനസികവും സാമ്പത്തികവുമായ പിന്തുണയും നല്‍കുന്നതിനായി കരളിനൊരു കാവല്‍ എന്ന പേരില്‍ ഒരു ലിവര്‍ സിറോസിസ് സപ്പോര്‍ട്ട് ഗൂപ്പിനും തുടക്കം കുറിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കരളിനൊരു കാവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

mimsphoto

കരളിനൊരു കാവല്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുതിന് 0495 3091195 എന്ന നമ്പരില്‍ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വിളിക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Get-together of lungs donor and receiver in MIMS

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്