ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

  • Written By:
Subscribe to Oneindia Malayalam

 2018ന്‍റെ പിറവിയ്ക്ക് ദിവസങ്ങള്‍ അവശേഷിക്കെ  വരാനിരിക്കുന്ന വര്‍ഷം എത്രത്തോളം നല്ലതായിരിക്കും എന്ന ആശങ്ക എല്ലാവരിലും പ്രകടമാണ്.  ഇതിനുള്ള  ഉത്തരമാണ്  ജനന വര്‍ഷം കണക്കിലെടുത്ത് ചൈനീസ് ജ്യോതിഷം വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍   പ്രവചിച്ചിട്ടുള്ളത്.


പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!

ചൈനീസ് ജ്യോതിഷ ശാസ്ത്രം അനുസരിച്ച് 11ാമത്തെ രാശിയാണ് നായ. 1958, 1970, 1982, 1994, 2006, 2018, 2030 വര്‍ഷങ്ങളില്‍ ജനിക്കുന്നവര്‍ ഈ രാശിയിലാണ് ഉള്‍പ്പെടുക. ബുദ്ധിശക്തി, ദയ എന്നിവയുള്ള രാശിയില്‍ ജനിക്കുന്നവര്‍ ജീവിതത്തേയും ബന്ധങ്ങളേയും ഇരു സ്വഭാവങ്ങളോടെ സമീപിക്കുന്നവരായിരിക്കും. ഈ രാശിക്കാര്‍ പങ്കാളിത്തതിലോ സൗഹൃദത്തിലോ നിരാശപ്പെടുത്തുന്നവരായിരിക്കും. ജനിച്ച വര്‍ഷം കണക്കാക്കി 2018ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് ചൈനീസ് ജ്യോതിഷം പ്രവചിച്ചിട്ടുള്ളത്.

 എലി

എലി

ജീവിതത്തില്‍ സ്നേഹിക്കാന്‍ കഴിവുള്ളവരായിരിക്കും ഈ രാശി ചിഹ്നത്തില്‍ ഉള്‍പ്പെടുന്നവര്‍. എല്ലാ അവസരങ്ങളും ഈ രാശിയില്‍ ജനിക്കുന്നവരെ തേടി വരും. കഠിനാധ്വാനികളായ ഇത്തരക്കാരുടെ ജീവിതം പൂത്തുലയും. സാമ്പത്തിക പ്രശ്നം ഇല്ലാതിരിക്കാന്‍ വരവും ചെലവും കൃത്യമായി പ്ലാന്‍ ചെയ്തു് വേണം മുന്നോട്ടുപോകാന്‍. ഈ രാശിയില്‍പ്പെടുന്നവര്‍ക്ക് സ്നേഹവും സന്തോഷവും നല്‍കാന്‍ ഒരുപാട് പേര്‍ ഇവര്‍ക്ക് ചുറ്റിലുമുണ്ടായിരിക്കും.

 കാളയെങ്കില്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം

കാളയെങ്കില്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം

2018ല്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനും ഏറ്റെടുത്ത് നടപ്പിലാക്കുന്ന എല്ലാക്കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിവുള്ളവരായിരിക്കും കാള രാശി ചിഹ്നമായിട്ടുള്ളവര്‍. ഒരു കാര്യത്തിലും ഒഴിവുകഴിവുകള്‍ നിരത്താന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ഈ രാശിക്കാര്‍. നിലവില്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് വ്യതിചലിച്ച് മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നത് ഈ രാശിക്കാര്‍ക്ക് ദീര്‍ഘകാലയളവില്‍ ഗുണം ചെയ്യും. സാമ്പത്തികയമായി സുസ്ഥിരത അനുഭവിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

 പുലി

പുലി


പുലി രാശി ചിഹ്നമായിട്ടുള്ളവര്‍ക്ക് 2018 ശുഭ വര്‍ഷമായിരിക്കും. മനസ്സും ശരീരവും ശാശ്വതമായതിനാല്‍ ഈ രാശിക്കാര്‍ക്ക് ജീവിത്തില്‍ വിജയിക്കുമെന്ന് ഉറപ്പുള്ളവരാണ്. 2018ല്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിത ചെലവുകളും അധികമായിരിക്കും. കാമുകിയുമായോ കാമുകനുമായോ വിശ്വാസത്തിന്‍റെ പേരില്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതയും ഈ രാശിയില്‍പ്പെടുന്നവരില്‍ കാണുന്നു. സ്വപ്നം കാണുന്ന ഓരോ കാര്യങ്ങളും ജീവിതത്തില്‍ കൃത്യസമയത്ത് തന്നെ സ്വന്തമാക്കാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിക്കാര്‍.

മുയല്‍ കള്ളം പറയില്ല!!

മുയല്‍ കള്ളം പറയില്ല!!

ജീവിതത്തില്‍ ഏറ്റവും തിരക്കേറിയ സമയമാണ് 2018ല്‍ മുയല്‍ രാശി ചിഹ്നമായിട്ടുള്ളവരെ കാത്തിരിക്കുന്നത്. സുരക്ഷിതമായ ഇടം കണ്ടെത്താനുള്ള ത്വരയും ഇത്തരക്കാരില്‍ പ്രകടമായിരിക്കും. ജോലി അനുകൂല സാഹചര്യമുണ്ടാകുന്നതിന് സമയം ആവശ്യമായി വരും. എപ്പോഴും ഓരോ കാര്യങ്ങളെക്കുറിച്ചും ജാഗരൂകയായിരിക്കുന്ന ഈ രാശിക്കാരില്‍ ക്ഷമാശീലം അധികമായി കണ്ടുവരുന്നു.

വ്യാളി

വ്യാളി


വിജയം നിറഞ്ഞ ഒരു വര്‍ഷമാണ് വ്യാളി രാശി ചിഹ്നമായിട്ടുള്ളവരെ കാത്തിരിക്കുന്നത്. ഇതിനൊപ്പം സ്നേഹം, പരിഗണന എന്നിവയും ഈ രാശിയില്‍ ജനിക്കുന്നവരുടെ പ്രത്യേകതകളായിരിക്കും. സ്നേഹത്തിനും കരുതലിനും പ്രാധാന്യം നല്‍കുന്ന ഈ രാശിക്കാര്‍ ചുറ്റുമുള്ളവരില്‍ സ്നേഹം നിറയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ്.

 പാമ്പ്

പാമ്പ്

പാമ്പ് രാശി ചിത്രമായിട്ടുള്ളവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും വഴിത്തിരിവുകളും ഉണ്ടാകും. എന്നാല്‍ 2018ല്‍ അമിത ജോലി ഭാരമായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. എന്നാല്‍ ധ്യാനത്തിനുള്ള സമയം കണ്ടെത്തി ജോലി ഭാരം കുറച്ചുകൊണ്ടുവരുന്നതിനും ജീവിതത്തെ ബാല്‍സ് ചെയ്ത് നിര്‍ത്താനും ഈ രാശിക്കാര്‍ ശ്രമിക്കും. ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് വ്യക്തികളുടെ വികാരങ്ങള്‍ ബാധ്യതയാവും.

 കുതിര

കുതിര

കുതിര രാശി ചിഹ്നമായവരെ 2018ല്‍ കാത്തിരിക്കുന്നത് സജീവവും ഊര്‍ജ്ജസ്വലവുമായ ദിനങ്ങളായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഉണ്ടാകുന്ന ആകര്‍ഷണം നിങ്ങളെ പ്രതിസന്ധിയിലും വിഷമ ഘട്ടത്തിലുമെത്തിക്കും. തനിക്ക് മുമ്പിലുള്ള പ്രശ്നങ്ങളെ ശരിയായ മനോഭാവത്തോടെ സമീപിക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കും ഇത്തരക്കാര്‍.

 ആട്

ആട്

ആട് രാശി മൃഗമായിട്ടുള്ളവരെ 2018 കാത്തിരിക്കുന്നത് ദുരിതങ്ങളും കഷ്ടപ്പാടുകളുമാണ്. 2൦18ന്‍റെ ആദ്യ പാദത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടിവരുമെങ്കിലും പിന്നീട് ഇതിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗമുണ്ടായിരിക്കും. എന്നാല്‍ പ്രണയ ജീവിതത്തില്‍ ഇവര്‍ക്ക് പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ ക്ഷമയും ആശയവിനിമയവും അനിവാര്യമായി വരും.

 കുരങ്ങന്‍

കുരങ്ങന്‍


നിങ്ങളുടെ ഹൃദയത്തിന് അനുസൃതമായിട്ടായിരിക്കും 2018 എന്ന വര്‍ഷം മുന്നോട്ടുപോകുക. തങ്ങളുടെ മനസ്സിന്‍റെ ഇംഗിതത്തിന് അനുസരിച്ചാരിയിരിക്കും ഈ രാശിയില്‍പ്പെട്ടവര്‍ തീരൂമാനങ്ങള്‍ കൈക്കൊള്ളുക. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന ഈ രാശിക്കാര്‍ കടങ്ങളും അടക്കാതെ വച്ചിരുന്ന ബില്ലുകളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും.

 കോഴി

കോഴി


ജീവിതത്തിലെ വര്‍ണ്ണാഭമായ കാലഘട്ടമാണ് 2018ല്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. എന്നാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ജീവിതത്തില്‍ ക്ലേശം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും ഇതെല്ലാം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിവുള്ളവരായിരിക്കും ഈരാശിയില്‍ ജനിക്കുന്നവര്‍. ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനും ഈ വര്‍ഷം വ്യക്തികളെ സഹായിക്കും.

 നായ

നായ

2018 നിങ്ങള്‍ നടത്തുന്ന ഓരോ ചുവടുവെയ്പുകളും വ്യക്തികള്‍ക്ക് നേട്ടവും മികച്ച അവസരങ്ങളും നല്‍കാന്‍ സഹായിക്കും. ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി കുടുതല്‍ ഊര്‍ജ്ജം ചെലവഴിക്കാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. തനിക്ക് ചുറ്റുമുള്ള എല്ലാവരോടും അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. പ്രൊഫഷണല്‍ ലൈഫില്‍ വിജയം കൊയ്യാന്‍ കഴിവുള്ള ഇത്തരക്കാര്‍ ജീവിതത്തോട് അമിത ആസക്തി സൂക്ഷിക്കുന്നവര്‍ കൂടിയായിരിക്കും.

 പന്നി

പന്നി


എല്ലാക്കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിവുള്ള രാശിക്കാര്‍ക്ക് സ്നേഹവും കരുതലും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കും. തന്‍റെ കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസമുള്ള ഈ രാശിക്കാര്‍ കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dog years are; 1958, 1970, 1982, 1994, 2006, 2018, 2030. People born in these years have the zodiac sign Dog. Sympathetic and intelligent, the dog has a binary approach to life and their relationships with others. A dog will never disappoint you in a relationship, partnership or a friendship.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്