പത്താം ക്ലാസുകാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച കുട്ടി ഗുരുതരാവസ്ഥയിൽ!!

  • Posted By: Desk
Subscribe to Oneindia Malayalam

കൊല്ലം: അശ്ലീ വീഡിയോ നവമധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ്റ്റു വിദ്യാർത്ഥിക്കെതിരെ കേസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിനിടെ ഇരയാക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

ഈ അച്ഛൻ എന്ത് ക്രൂരൻ; സ്വന്തം മകളെ ചെയ്തത്... മരണം വരെ കഠിന തടവ്, സംഭവം ആലപ്പുഴയിൽ

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോട് അസഭ്യം പറയലും, പിന്നെ... ടെക്കി അവസാനം കുടുങ്ങി

വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിലാണ്. വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ സ്കൂളിൽ പരപാതി നൽകിയിരുന്നു. എന്നാൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ നിന്നും വിദ്യാർത്ഥിയെ വിലക്കിയില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാവ് പറയുന്നു.

ഇത്തരം സംഘങ്ങൾ

ഇത്തരം സംഘങ്ങൾ

അതേസമയം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ചില 'സൈബര്‍ വിദഗ്ദ്ധന്‍' മാരുടെ ക്രൂരവിനോദം. ഇത്തരത്തിലുള്ള സംഘങ്ങൾ കേരള്തതിൽ സജീവമാണ്.

കണ്ടെത്താൻ‌ കഴിയില്ല

കണ്ടെത്താൻ‌ കഴിയില്ല

ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അശ്ലീല വീഡിയോകള്‍ തടയാന്‍ കഴിയുമോയെന്ന് ഗൂഗിളിനോട് സുപ്രീം കോടതി അന്വേഷിച്ചിരുന്നു. എന്നാൽ ആരും പരാതി നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഇ്തരം വീഡിയോകൾ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ഗുഗിളിന്റെ മറുപടി.

സൈബർ കേസുകൾ

സൈബർ കേസുകൾ

സൈബര്‍ കേസുകള്‍ സംബന്ധിച്ച് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയിലാണ് കൂടുതല്‍ കേസുകളുള്ളത്. കേരളത്തില്‍ കൂടുതലും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലാണ് നടക്കുന്നതെന്ന് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

കണക്കുകൾ ഇങ്ങനെ...

കണക്കുകൾ ഇങ്ങനെ...

2011ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012ല്‍ ഇത് 22,060 ആയും 2013ല്‍ 71,780 ആയും 2014ല്‍ 149,254 ആയും ഉയര്‍ന്നതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ രേഖകളിലുണ്ട്.

ഇരകളാകുന്നത് പെൺകുട്ടികൾ

ഇരകളാകുന്നത് പെൺകുട്ടികൾ

പെണ്‍കുട്ടികളാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഏറ്റവും വലിയ ഇരകളെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 21 ശതമാനം സൈബര്‍ കുരുക്കുകളില്‍പ്പെടുന്ന പെണ്‍കുട്ടികളാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇന്റർനെറ്റ് ഉപയോഗം

ഇന്റർനെറ്റ് ഉപയോഗം

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം അശ്ലീല വീഡിയോകൾ വൻ തോതിലാണ് പ്രചരിക്കുന്നത്.

English summary
Girl committed suicide attempt in Kollam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്