ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി.. വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ. രക്താര്‍ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്‍പത് വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ വിദഗ്ദ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പെണ്‍കുട്ടി ആര്‍സിസിയില്‍ നിന്നും ചികിത്സ തേടുന്നുണ്ട്. ചികിത്സയുടെ ഭാഗമായുള്ള പരിശോധനയില്‍ എച്ച്‌ഐവി കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്‌ഐവി ഇല്ല. നാല് തവണ പെണ്‍കുട്ടി കീമോ തെറാപ്പി നടത്തുകയും പലതവണയായി രക്തം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാമത്തെ കീമോയ്ക്ക് മുന്‍പുള്ള രക്ത പരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്.

ദിലീപിനോട് ഇത്രയും സ്നേഹമോ.. പ്രിയനടൻ പുറത്തിറങ്ങാൻ കൊല്ലത്തെ അജ്ഞാതനായ ആരാധകൻ ചെയ്തത്!

hiv

ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ.. എംഎൽഎയുടെ ആരോപണം!

ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയതിലെ പിഴവാണ് എച്ച്‌ഐവിക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോയിന്റ് ഡിഎംഇ ഡോക്ടര്‍ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും സംഭവത്തില്‍ അന്വേഷണം നടത്തും. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Cancer Symptoms Apear In Your Soul Of Hand | Oneindia Malayalam
English summary
Nine year old girl diagnosed with HIV during blood transmission in RCC
Please Wait while comments are loading...