ഗ്ലാസ്സ് തിന്നുന്ന ലെന..!! അതിഭീകരി തന്നെ..! പക്ഷേ ട്രോളന്മാര്‍ ചമ്മി..!! ഇതാണ് കാരണം..വീഡിയോ..!

  • By: Anamika
Subscribe to Oneindia Malayalam

ഗ്ലാസ്സ് കഷണം തിന്നുന്ന നടി ലെനയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയ അങ്ങേറ്റെടുക്കുകയായിരുന്നു. ട്രോളന്മാരും നന്നായിത്തന്നെ ലെനയുടെ ഗ്ലാസ്സ് തീറ്റ ആഘോഷിച്ചു. എന്നാല്‍ എല്ലാവരേയും ചമ്മിപ്പിച്ചു കൊണ്ട് ഗ്ലാസ്സ് തിന്നലിന് പിറകിലെ സത്യം വെളിപ്പെടുത്തി ലെന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ട്രോളന്മാരേ..അത് ഗ്ലാസ്സല്ല.

lena

താന്‍ വീഡിയോയില്‍ കഴിച്ചത് ഗ്ലാസ്സല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. രണ്ട് ദിവസം മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ താനൊരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്സ് എന്ന പേരില്‍ അത് ഇന്‍സ്‌ററഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സത്യത്തില്‍ താന്‍ ചവച്ചത് ഗ്ലാസ്സ് ആയിരുന്നില്ല. മറിച്ച് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിക്കുന്നവാക്‌സ് ആണതെന്നും നടി പറയുന്നു. വീഡിയോ ഇത്രയംു വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്ക് ചിരിയടക്കാനാവുന്നില്ലെന്നും ലെന പ്രതികരിച്ചു. ഇതോടെ ട്രോളന്മാരെല്ലാം ഐസായിരിക്കുകയാണ്.

English summary
Glass eating video of actress Lena is actually a prank video
Please Wait while comments are loading...