Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പൊട്ടിച്ചെടുത്ത് ഉരുക്കും: വിവരം വാങ്ങുന്നവർക്കും: പരിശോധനയും ഹാള്‍മാർക്കിങ്ങും ഇങ്ങനെ

സ്വർണ വ്യാപാരികളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിനുള്ള സമയം മൂന്ന് മാസം കൂട്ടി നല്‍കിയിരിക്കുകയാണ് ഹൈക്കോടത്. ബി ഐ എസ് സമർപ്പിച്ച ഉത്തരവ് അംഗീകരിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. എച്ച്‌യുഐഡി നമ്പർ പതിക്കാത്ത ആഭരണങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ വ്യാപരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു.

യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ പതിക്കാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ കേന്ദ്രം അനുവദിച്ച രണ്ട് വർഷത്തെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി സമയം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി വരുന്നത്. കേരളത്തിലെ ഉള്‍പ്പടെ വ്യാപാരികളുടെ കയ്യില്‍ കോടികള്‍ വിലമതിക്കുന്ന പഴയ ഗുണമേന്മമുദ്രയുള്ള ആഭരണങ്ങളാണ് ഇപ്പോഴുമുള്ളത്.

gold-price

മുദ്രയും പുതിയ നിയമവും

ഇവയിലുള്ള മുദ്ര മായ്ച്ചു കളഞ്ഞ് എച്ച്‌യുഐഡി പതിപ്പിക്കുമ്പോൾ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. പഴയ ഹാൾമാർക്കിനൊപ്പം പുതിയ മുദ്ര കൂടി പതിപ്പിച്ച് വിൽക്കാനാകുമോയെന്ന് കേന്ദ്രത്തോട് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

ജ്വല്ലറികള്‍ അവർ സ്വയം നിർമ്മിച്ചെടുത്തതോ പുറത്ത് നിന്ന് വാങ്ങിയതോ ആയ അഭരണങ്ങള്‍ പരിശോധനയ്ക്കായി ബിഐഎസ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നത് കൂടിയാണ് പുതിയ മുദ്ര പതിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത്. ഈ സമയത്ത് ഹാൾ മാർക്കിങ് കേന്ദ്രങ്ങൾ ഈ സൈറ്റിൽ നിന്നു നൽകിയ ആഭരണങ്ങളുടെ വിവരങ്ങള്‍ എടുക്കും.

ബിഐഎസ് കേന്ദ്രവുമായി

ജ്വല്ലറികള്‍ നല്‍കുന്ന ഓരോ ആഭരണത്തിനും പ്രത്യേക നമ്പർ ബിഐഎസ് കേന്ദ്രവുമായി ബന്ധിപ്പിച്ച കംപ്യൂട്ടർ നൽകുന്നു. ഇതിന് ശേഷമാണ് സ്വർണത്തിന്റെ ക്വാളിറ്റി പരിശോധിക്കുന്നത്. സ്വർണത്തില്‍ നിരോധിത ലോഹങ്ങളോ മറ്റോ ചേർത്തിട്ടുണ്ടോ. എന്ന് പരിശോധിക്കും. സ്കാനിങ്ങിൽ കുഴപ്പമില്ലെന്നു കണ്ടെത്തിയാൽ ഒരേ തരത്തിൽപെട്ട ആദ്യ 40 ആഭരണങ്ങളിൽ നിന്നും റാന്‍ഡമായി ഒരു ആഭരണം വിശദ പരിശോധനയ്ക്കായി തിരഞ്ഞെടുക്കും.

തിരഞ്ഞെടുത്ത ആഭരണത്തില്‍ നിന്നും ഒരു കഷ്മം മുറിച്ചെടുത്താണ് വിശദ പരിശോധന നടത്തുക. ആഭരണ നിർമ്മാണത്തിനായി ചേർത്ത വെള്ളി ഉള്‍പ്പടേയുള്ള എല്ലാ ലോഹങ്ങളും സ്വർണത്തില്‍ നിന്ന് വേർതിരിച്ചെടുക്കും. തുടർന്ന് സ്വർണം മാത്രമെടുത്ത് ജ്വല്ലറി പറഞ്ഞ അളവിലാണോ ആഭരണത്തില്‍ മഞ്ഞലോഹം ചേർത്തിരിക്കുന്നതെന്ന് നോക്കും. അളവുകള്‍ തമ്മില്‍ ഒത്തുവെന്നാല്‍ ആ ബാച്ചിലെ എല്ലാ ആഭരണങ്ങള്‍ക്കും ഗുണനിലവാരമുണ്ടെന്ന അംഗീകാരം ലഭിക്കും.

Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ

 gold-price-

എച്ച്‌യുഐഡി നമ്പർ

തുടർന്ന് ഓരോ ആഭരണത്തിനുമുള്ള എച്ച്‌യുഐഡി നമ്പർ പ്രത്യേകമായി ബിഐഎസ് വെബ്സൈറ്റിൽ നിന്നു നൽകുന്നു. ലേസർ ഉപയോഗിച്ചാമ് മുദ്ര പതിപ്പിക്കുക. ആദ്യം ബിഐഎസ് അടയാളവും പിന്നീടു കാരറ്റും അതിനു ശേഷം എച്ച്‍യുഐഡി നമ്പറുമായിട്ടാണ് രേഖപ്പെടുത്തുക. സ്വർണം വാങ്ങാന്‍ പോവുന്ന ഒരാള്‍ക്ക് ബിഐഎസ് ആപ് ഡൗൺ‌ലോഡ് ചെയ്തു ജ്വല്ലറിയിലെ ആഭരണത്തിന്റ നമ്പർ അടിച്ചു നോക്കിയാൽ അതിൽ പരിശോധനാ വിവരം ലഭ്യമാകും എന്നതാണ് പുതിയ ഹാള്‍മാർക്കിങ്ങിന്റെ പ്രധാന നേട്ടം.

സാമ്പിള്‍ പരിശോധനയില്‍ പരാചയപ്പെട്ടാല്‍ ആ ബാച്ചിലെ സ്വർണാഭരണങ്ങള്‍ പൂർണ്ണമായും പരിശോധനയില്‍ നിന്ന് പുറത്താവും. എന്തെങ്കിലും തരത്തിലുള്ള തിരിമറി നടന്നാല്‍ പരിശോധന നടത്തുന്ന ലാബിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടേയുള്ള കർശന നടപടികളുണ്ടാവും. അതേസമയം, പഴയ സ്വർണം കൈവശമുള്ള ഉപഭോക്താവിനെ ഈ നിയമം യാതൊരു തരത്തിലും ബാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+