Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴു നായ്ക്കള്‍ കാവല്‍ കിടന്നിട്ടും വീട്ടമ്മയെ കെട്ടിയിട്ട് 50 പവന്‍ കവര്‍ന്നു

ചെറുപുഴ: വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സ്ത്രീ കള്ളന്മാരെയും അക്രമികളെയും ഭയന്നാണ് നായ്ക്കളെ വളര്‍ത്താന്‍ തുടങ്ങിയത്. ഒന്നല്ല, ഏഴ് ഉശിരന്‍ നായ്ക്കള്‍. എന്നാല്‍ ഏഴു നായകളുടെയും കണ്ണുവെട്ടിച്ച് കള്ളന്മാര്‍ വീട്ടമ്മയുടെ 50 പവനും അരലക്ഷത്തോളും രൂപയും കൊള്ളയടിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മഞ്ഞക്കാട്ടെ പന്ന്യാനിക്കല്‍ വീട്ടില്‍ ബ്രിജിത്തയ്ക്കാണ് ദുരവസ്ഥ വന്നുചേര്‍ന്നത്.

40 വര്‍ഷം ജര്‍മനിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ അടുത്തകാലത്താണ് നാട്ടില്‍ താമസമാക്കിയത്. ബ്രിജിത്തയുടെ ഏകമകന്‍ ബാംഗ്ലൂരാണ്. പകല്‍ സമയങ്ങളില്‍ സഹായിക്കാനായി ജോലിക്കാരിയെത്തും. എന്നാല്‍ സന്ധ്യയോടെ ജോലിക്കാരി മടങ്ങിയാല്‍ ഇവര്‍ക്ക് നായ്ക്കളാണ് കൂട്ടിന്. നായ്ക്കളെ ഭയന്ന് കള്ളന്മാരൊന്നും ആ പരിസരത്തേക്ക് അടുക്കാറുമില്ല.

gold-ornaments2

എന്നാല്‍, ഞായറാഴ്ച രാത്രി മുഖംമൂടിധരിച്ചെത്തിയ മോഷ്ടാക്കള്‍ നായ്ക്കളുടെ കണ്ണുവെട്ടിച്ച് അകത്തു കടക്കുകയായിരുന്നു. വീടിന് പിറകുവശത്തെ മതിലുവഴി ഒന്നാം നിലയിലേക്ക് മോഷ്ടാക്കള്‍ നേരിട്ട് കയറി. നായ്ക്കളുടെ കുരയും മുകളില്‍ നിന്നുള്ള ശബ്ദവും കേട്ട് മുകളിലെത്തിയ ബ്രിജിത്തയെ മോഷ്ടാക്കള്‍ മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഇവരുടെ ശരീരത്തിലെ ആഭരണങ്ങള്‍ കവര്‍ന്നു.

ഷെല്‍ഫിലുള്ള ആഭരണങ്ങള്‍ തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ബ്രിജിത്ത ഷെല്‍ഫിലെ ആഭരണങ്ങളും എടുത്തു നല്‍കി. പിന്നീട് ഇവരെ കെട്ടിയിട്ടശേഷം മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. ബ്രിജത്ത തന്നെ കൈയ്യിലെ കെട്ടഴിച്ച് അയല്‍ക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ പോലീസില്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പു നടത്തി. രണ്ടുദിവസം മുന്‍പാണ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബ്രിജിത്ത വീട്ടിലെത്തിച്ചത്. ഇക്കാര്യം അറിയാവുന്ന വീടുമായി അടുപ്പമുള്ള ആരോ ആവാം മോഷ്ടാക്കളെന്നാണ് പോലീസ് നഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+