സ്വർണം വിൽക്കാനും ആളുകൾ തയ്യാറാകുന്നില്ല; ഇതെന്ത് അവസ്ഥ...വ്യാപാരികൾ പറയുന്നു..'വില കുറയില്ലേ?'
വില വർധിക്കുന്നത് സ്വർണ വിപണിയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ്. പണിക്കൂലിയോ പണിക്കുറവോ ഇല്ലാതെ സ്വർണവില മാത്രമായി ഇന്ന് 1,07,240 രൂപയാണ് നൽകേണ്ടത്. ഇത്രയും വില കൊടുത്ത് സ്വർണം വാങ്ങാൻ ആളുകൾ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ
' നിലവിലെ സാഹചര്യത്തിൽ സ്വർണവില കുറയാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷവും വീണ്ടും വില കൂടി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഗ്രാമിന് 13,405 രൂപ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.13,405 രൂപ എന്ന നിരക്കിൽ എത്തുമ്പോൾ, ഒരു പവൻ സ്വർണത്തിന് പണിക്കൂലിയോ പണിക്കുറവോ ഇല്ലാതെ സ്വർണവില മാത്രമായി 1,07,240 രൂപ നൽകേണ്ടിവരും. അങ്ങനെ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ 1.15 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് വില എത്തുന്ന സാഹചര്യമാണിപ്പോൾ.

വർധിച്ചു വരുന്ന ഭൗമരാജনৈতিক സംഘർഷങ്ങൾക്കിടയിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ആളുകൾ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സ്വർണവില ഇത്ര ഉയരത്തിലേക്ക് കുതിക്കുന്നത്. വില കുറയാനുള്ള യാതൊരു ലക്ഷണവും ഉടൻ കാണുന്നില്ലെന്നാണ് മാർക്കറ്റിൽ നിന്ന് മനസ്സിലാകുന്നത്.വിൽക്കാനുള്ള അന്വേഷണങ്ങൾ വരുന്നുണ്ടെങ്കിലും പലരും വിൽക്കുന്നില്ല. കാരണം വീണ്ടും വില വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അവർ കാത്തിരിക്കുകയാണ്. സ്വർണവില ഇപ്പോൾ പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. സംഘർഷങ്ങൾ തുടരുകയാണെങ്കിൽ വില വീണ്ടും മുകളിലേക്ക് ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. കാരണം ഷെയർ മാർക്കറ്റിലെ പോലെ അല്ല, ആളുകൾ ലോഹങ്ങളിൽ കൃത്യമായി നിക്ഷേപം നടത്തുന്നുണ്ട്. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന കാര്യമല്ല. ജപ്പാൻ, ചൈന തുടങ്ങിയ വലിയ രാജ്യങ്ങളിലെയും ആളുകൾ വൻതോതിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്.
വ്യാപാരം ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ ബുദ്ധിമുട്ടാണ്. സ്വർണവ്യാപാരികളെ സംബന്ധിച്ച് ചെറുകിട വ്യാപാരികളും ലോണുകൾ എടുത്ത് വ്യാപാരം നടത്തുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. അതുപോലെ തന്നെ, വിൽക്കാൻ എത്തുന്ന ആളുകൾക്കും ചൂഷണങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഇവരെയെല്ലാം അതിജീവിച്ച് ഈ സ്വർണവിപണിയിൽ പിടിച്ചുനിൽക്കുക ഇന്നത്തെ സാഹചര്യത്തിൽ വലിയൊരു ടാസ്‌ക് തന്നെയാണ്.
വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവർ ഇപ്പോഴും ഉണ്ടെങ്കിലും, വാങ്ങുന്ന അളവ് മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് കൂടുതൽ ആളുകൾ ഇപ്പോൾ പ്രിഫർ ചെയ്യുന്നത്. അതുപോലെ തന്നെ, ഇന്നത്തെ യുവതലമുറയിലെ പല പെൺകുട്ടികളും വിവാഹത്തിന് ഒരു സെറ്റ് ആഭരണം മാത്രം ഉപയോഗിക്കുകയും പിന്നീട് ആഭരണങ്ങൾ അധികമായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. മുന്‍പത്തെ പോലെ നിത്യജീവിതത്തിൽ മാലയും വളയും ഇടുന്ന പ്രവണത ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. ചിലർ അതുപോലും ഇടാൻ ആഗ്രഹിക്കാത്ത അവസ്ഥയിലേക്കാണ് മാറിയിരിക്കുന്നത്. ജെൻ Z തലമുറയും വിപണിയിൽ കടന്നുവരുന്നതോടെ സ്വർണവ്യാപാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ആ മാറ്റങ്ങൾക്കിടയിൽ ഞങ്ങൾ എങ്ങനെ പിടിച്ചുനിൽക്കും എന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.
വില ഉയരുന്നത് നമ്മുടെ കൈവശമുള്ള സ്റ്റോക്കിന്റെ മൂല്യവും വർധിപ്പിക്കുന്നു എന്നതാണ് ഇപ്പോഴുള്ള ഏക ആശ്വാസം. എന്നാൽ ബിസിനസ് കുറഞ്ഞത് വലിയ പ്രശ്നമാണ്. വാടക, സ്റ്റാഫുകളുടെ ശമ്പളം, മറ്റ് ചെലവുകൾ എന്നിവ നിറവേറ്റാൻ എല്ലാ വ്യാപാരികളും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്',.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications