89,480സ്വർണ വിലയിൽ 40000ത്തിന്റെ കുറവോ അതോ 9000 കുറയുമോ? വിലയിൽ മാറ്റം വരുന്നത് ഇങ്ങനെ
ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന്റെ നിലവിലെ വില ഏകദേശം 4,014 ഡോളറാണ്. 2020-ന്റെ തുടക്കത്തിൽ ഇത് 1,895 ഡോളറായിരുന്നു. ഏകദേശം അഞ്ച് വർഷത്തിനുള്ളിൽ 112 ശതമാനത്തിന്റെ വർദ്ധനവാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ മാത്രം സ്വർണ്ണവിലയിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടായി. ജനുവരി ഒന്നിന് 2,624 ഡോളറായിരുന്ന വില, ഒക്ടോബർ 20-ന് 4,372 ഡോളർ എന്ന ഉയർന്ന നിലയിലെത്തി. ഈ വർഷം മാത്രം 67 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയുടെ വില വർധനവിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കുതിച്ചു. ഇന്ന് കേരളത്തിൽ 89,480 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും. ഇനി വില എങ്ങോട്ട് എന്നാണ് ആഭരണപ്രിയരുടെ ചോദ്യം. സ്വർണ വിലയിൽ ഉണ്ടാകാനിടയുള്ള മാറ്റത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോൾ സാമ്പത്തിക വിദഗ്തനും പ്രൊഫസറുമായ ഡോക്ടർ മാർട്ടിൻ പാട്രിക്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രതികരണം ഇങ്ങനെ

'സ്വർണ വില ഉയരാൻ കാരണം സാമ്പത്തിക അനിശ്ചിതത്വമാണ്. ലോകം വളരെ അനിശ്ചിതത്വത്തിലാണ് ,അതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ട്രംപിന്റെ വരവാണ്, ട്രമ്പ് പ്രസിഡൻറ് ആയതോടുകൂടി വല്ലാത്ത അനിശ്ചിത്വം സൃഷ്ടിക്കപ്പെട്ടു, അതിനോട് ചേർന്ന് നമുക്ക് പറയാൻ പറ്റുന്ന മറ്റൊരു കാര്യം ജിയോപൊളിറ്റിക്കൽ കാരണങ്ങൾ ആണ്. വെസ്റ്റ് ഏഷ്യ കലുഷിതമായത് അതിനു മുമ്പ് തന്നെ റഷ്യ യുക്രൈൻ യുദ്ധം, ഇതെല്ലാം കൂടി സൃഷ്ടിച്ച ഒരു അനിശ്ചിതത്വം ഉണ്ട്. ആ അൺസെർട്ടേണറ്റിയെ കൂടുതൽ അഗ്രസീവ് ആക്കാൻ ട്രമ്പിന്റെ വരവിന് കഴിഞ്ഞു.
ട്രമ്പ് താരിഫിന്റെ പേരിൽ നടത്തികൂട്ടിയ കോലാഹലങ്ങൾ എല്ലാം തന്നെ ലോകത്തിൽ വലിയ ഭയപ്പാട് സൃഷ്ടിച്ചു, നമുക്ക് നഷ്ടപ്പെടും എന്നൊരു ഭയം എല്ലാവരിലും ഉണ്ടായി, ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടായി, ഇൻവെസ്റ്റ് ചെയ്യുന്നവരുടെ ഇടയിൽ ഉണ്ടായി ,ആ നഷ്ടപ്പെടുമോ എന്നുള്ള ഒരു ഭയത്തിന്റെ പേരിൽ സുരക്ഷിതമായ ഒരു താവളം നമ്മൾ അന്വേഷിക്കും. ട്രമ്പിന്റെ ഒരു വലിയ അജണ്ട എന്ന് പറയുന്നത് ഒരു വീക്ക് ഡോളർ അദ്ദേഹത്തിന് വേണം, ശക്തമായ ഡോളർ അല്ല ആവശ്യം.
ഡോളറിനെ ഒന്ന് ദുർബലപ്പെടുത്താൻ എല്ലാ രാജ്യങ്ങൾക്കും എതിരെ തീരുവ ഉയർത്തി അങ്ങോട്ടേക്കുള്ള ഇംപോർട്ട് കുറച്ചു, ട്രേഡ് ബാലൻസ് മെച്ചപ്പെടുത്തി ഒക്കെയുള്ള ഒരു രീതിയിൽ പോയി. ഇതോടെ ഡോളർ ഇൻഡെക്സ് കുറഞ്ഞു , അതേസമ സമയം തന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിനുള്ള ഡിമാന്റ് വർധിച്ച.
ഈ ഗോൾഡിന്റെ ഡിമാൻഡ് കൂടിയത് സാധാരണ രീതിയിൽ നമ്മൾ ഇന്ത്യക്കാർ കാണുന്നത്, പ്രത്യേകിച്ച് കേരളീയർ കാണുന്നത് ഈ ആഭരണങ്ങളോടുള്ള ഡിമാൻഡ് കൂടി എന്നാണ്. സത്യത്തിൽ ജ്വല്ലറി ഡിമാൻഡ് കൂടിയിട്ടില്ല കുറയുകയാണ് ചെയ്തത്. അതേസമയം ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിച്ചുകൂട്ടുന്നുണ്ട്. എന്നാൽ അടുത്തിടെയായി സെൻട്രൽ ബാങ്കിന്റെ പർച്ചേസും കൂടിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര വലിയ ഡിമാൻഡ് ഉണ്ടായത് എന്നുള്ളതാണ് ഒരു വലിയ ചോദ്യം.നിക്ഷേപം എന്ന രീതിയിൽ സ്വർണത്തെ ആളുകൾ കാണാൻ തുടങ്ങി. ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ ഇതിലെല്ലാം ഇൻവെസ്റ്റ്മെന്റ് കൂടി. ഇതെല്ലാമാണ് ഗോൾഡിന്റെ ഡിമാന്റ് കൂട്ടിയത്.
2026ൽ വില ഇടിവ് സംഭവിക്കില്ല എന്ന് തന്നെയാണ് കരുതുന്നത്. കുറഞ്ഞാലും പരമാവധി 80,000 വരെ പോയേക്കുകയുള്ളൂ. അല്ലാതെ 50,000ത്തിലേക്ക് എന്ന സാധ്യത ഉണ്ടാകില്ല. അമേരിക്ക അവരുടെ നയത്തിൽ കാര്യമായ വ്യത്യാസം വരുത്തിയാലെ സ്വർണ വില കുറയാൻ കാരണമാകൂ. എന്നാൽ വ്യത്യാസം ഉടനെ കഴിയുമെന്ന് തോന്നുന്നില്ല. വ്യാപര യുദ്ധം അവസാനിച്ചിട്ടില്ല. ചൈനയുടെ അടുത്ത് മാത്രമാണ് യുഎസ് ഒന്ന് താഴ്ന്ന് കൊടുക്കുന്നത്. അതിന് കാരണം അവരുടെ കൈയ്യിലുള്ള മിനറലുകളാണ്. ഇതുകൊണ്ടെല്ലാം തന്നെ സ്വർണത്തോടുള്ള ഡിമാന്റ്
എന്തായാലും കുറയാനുള്ള ഒരു സാധ്യതയില്ല.












Click it and Unblock the Notifications