Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിയ കുതിപ്പ്, നേരിയ ഇറക്കം... സ്വര്‍ണവിലയിലെ ഈ മാറ്റത്തിലെന്ത് കാര്യം, ഇന്നത്തെ വില അറിയാം

കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പാണ് എവിടെയും ചര്‍ച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലും സ്വര്‍ണവില ചര്‍ച്ച ചെയ്യാത്തവര്‍ വിരളമാണ്. അത്രയും വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. അര ലക്ഷം കടന്ന് പവന്‍ വില കുതിച്ചപ്പോള്‍ സന്തോഷം പഴയ സ്വര്‍ണം വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്കും സ്വര്‍ണ നിക്ഷേപകര്‍ക്കും മാത്രം.

മാര്‍ച്ച് 31ന് 50200 രൂപയായിരുന്നു പവന്‍ വില. ഇന്നലെ 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 50880 രൂപയിലെത്തി. എന്നാല്‍ ഇന്ന് നേരിയ ഇടിവ് വരികയാണ് ചെയ്തത്. 200 രൂപ കുറഞ്ഞ് പവന് 50680 രൂപയായി. നാമമാത്രമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വലിയ തോതില്‍ കയറിയ ശേഷമുള്ള നേരിയ ഇടിവില്‍ കാര്യമില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

gold-price-april2

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഔണ്‍സിന് 2266 ഡോളര്‍ വരെ കയറിയിരുന്നു. ഇന്ന് 2249ലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കേരള വിപണിയിലെ നേരിയ ഇടിവ്. പലിശ നിരക്കില്‍ അതിവേഗം കുറവ് വരുത്തില്ലെന്ന അമേരിക്ക കേന്ദ്ര ബാങ്ക് മേധാവിയുടെ പറഞ്ഞതാണ് നിക്ഷേകര്‍ മാറി ചിന്തിക്കാന്‍ കാരണം.

ഡോളര്‍ സൂചിക മാസങ്ങള്‍ക്ക് ശേഷം 105 കടന്ന് കുതിച്ചു എന്നതും എടുത്തു പറയണം. 105.07 എന്ന നിരക്കിലാണ് സൂചിക. സാധാരണ ഡോളര്‍ സൂചിക കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ അമേരിക്കന്‍ ബാങ്കിങ് മേഖലയിലെ മാറ്റങ്ങളാണ് നിലവില്‍ സ്വര്‍ണവിലയില്‍ സ്വാധീനിക്കുന്നത്. ഇന്ത്യന്‍ രൂപ എക്കാലത്തേയും ഇടിവിലേക്കാണ് പോകുന്നത്. ഡോളറിനെതിരെ 83.44 എന്ന നിരക്കിലാണ് രൂപ.

ഇന്ന് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിനമാണോ എന്ന് വിലയിരുത്തുന്നതില്‍ കാര്യമില്ല. കാരണം വന്‍തോതിലുള്ള വിലയിടിവ് ഇനി പ്രതീക്ഷിക്കാന്‍ വകയില്ല. നേരിയ തോതില്‍ കൂടിയും കുറഞ്ഞും വില ഉയരാന്‍ തന്നെയാണ് സാധ്യത. സ്വര്‍ണം വാങ്ങണമെന്ന് കരുതുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ല. വിവിധ ജ്വല്ലറികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.

അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണിന്ന്. വില ഉയരുമ്പോള്‍ പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന വില കിട്ടും. വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അത്യാവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുന്ന രീതി കണ്ടുതുടങ്ങുന്നുണ്ടെന്ന് തിരൂരിലെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വില കുറയുന്നതാണ് തങ്ങള്‍ക്കും നല്ലത് എന്നാണ് അവരുടെ പ്രതികരണം.

എണ്ണ വില വലിയ കുതിപ്പ് നടത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 87.82 ഡോളറിലെത്തി. മര്‍ബണ്‍ ക്രൂഡിന് 87.84 ഡോളറും ഡബ്ല്യുടിഐ ക്രൂഡിന് 84.09 ഡോളറുമായി. എണ്ണ വില കുതിച്ചുയരുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുക മാത്രമല്ല, അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടവരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+