സ്വര്‍ണം കുതിക്കുന്നു, എക്കാലത്തേയും ഉയര്‍ന്ന നിരക്കിന് അടുത്തേക്ക് പൊന്ന്; ഗ്രാം വില 10000 തൊടുന്നു..!
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ആഗോള വിപണിയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആഭ്യന്തര വിപണിയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സര്‍വകാല റെക്കോഡിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് രാജ്യത്തെ സ്വര്‍ണവില. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറിയിരിക്കുന്ന സമയത്താണ് വില കുതിക്കുന്നത്.
വിവാഹ സീസണ്‍ കൂടാതെ ഓണം, മഹാനവമി, ദീപാവലി തുടങ്ങിയ ഉത്സവ സീസണും ആണ് എന്നതിനാല്‍ തന്നെ സ്വര്‍ണ വില്‍പന തകൃതിയായി നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് വില കൂടിയിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ് എന്നതില്‍ സംശയമില്ല. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 9390 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9405 ആയി വര്‍ധിച്ചു. ആഗസ്റ്റ് 10 ന് ശേഷമുള്ള സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗ്രാം വിലയാണിത്. പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 75120 രൂപയായിരുന്ന പവന്‍ വില ഇന്ന് 75240 ലേക്ക് എത്തി. 18 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം ആഗോള വിപണിയില്‍ യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര ബുള്ളിയന്‍ വിലയിലെ നഷ്ടം കണക്കിലെടുത്ത് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച സ്വര്‍ണ വില താഴ്ന്നു. വെള്ളി വില ഉയര്‍ന്നു. എംസിഎക്‌സ് സ്വര്‍ണ നിരക്ക് 10 ഗ്രാമിന് 1,01,450 രൂപ എന്ന നിലയില്‍ 0.09% കുറഞ്ഞ് 1,01,450 രൂപ എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
മുന്‍ ക്ലോസിംഗ് ലെവലിനെ അപേക്ഷിച്ച് എംസിഎക്‌സ് വെള്ളി വില കിലോയ്ക്ക് 1,17,358 രൂപ എന്ന നിലയില്‍ നിന്ന് നേരിയ വര്‍ധനയോടെ കിലോയ്ക്ക് 1,17,439 രൂപ എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എംസിഎക്സില്‍ സ്വര്‍ണ വില 121 രൂപ അഥവാ 0.12% കുറഞ്ഞ് 1,01,421 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം. അതേസമയം എംസിഎക്സില്‍ വെള്ളി വില 408 രൂപ അഥവാ 0.35% ഉയര്‍ന്ന് കിലോയ്ക്ക് 1,17,766 രൂപ എന്ന നിലയിലെത്തി.
ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പാതയെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി വിപണി പങ്കാളികള്‍ കാത്തിരുന്നതിനാല്‍ സ്വര്‍ണ വില സ്ഥിരമായി തുടര്‍ന്നു. ആഗസ്റ്റ് 11 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം സ്‌പോട്ട് സ്വര്‍ണ്ണ വില ഔണ്‍സിന് 3,390.91 ഡോളര്‍ ആയി തുടര്‍ന്നു. ഡിസംബര്‍ ഡെലിവറിയുടെ യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 3,446.70 ഡോളര്‍ ആയി തുടര്‍ന്നു.
യുഎസ് ഫെഡിന്റെ മുന്‍ഗണനാ പണപ്പെരുപ്പ അളവുകോലായ യുഎസ് പേഴ്സണല്‍ കണ്‍സ്യൂം എക്‌സ്‌പെന്‍ഡിച്ചേഴ്സ് വില സൂചിക വെള്ളിയാഴ്ച പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. അതിനാല്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് കുറഞ്ഞു. എന്നിരുന്നാലും, യുഎസ് ഭരണകൂടവും ഫെഡറല്‍ റിസര്‍വും തമ്മിലുള്ള രാഷ്ട്രീയവും സ്ഥാപനപരവുമായ അനിശ്ചിതത്വത്തിന്റെ പിന്തുണയോടെ സ്വര്‍ണം അധികം താഴേക്ക് വീണിട്ടില്ല.
അതേസമയം, ഏഷ്യന്‍ ഡിമാന്‍ഡ് ഉറച്ചുനില്‍ക്കുന്നുണ്ടെന്നും, ഹോങ്കോങ് വഴിയുള്ള ചൈനയുടെ മൊത്തം സ്വര്‍ണ്ണ ഇറക്കുമതി ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 126.8% വര്‍ദ്ധിച്ചുവെന്നും, മാസം തോറും ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കുന്ന ഫെഡിന്റെ പോളിസി മീറ്റിംഗില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത 88% ല്‍ കൂടുതലാണെന്ന് വിപണികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് സിഎംഇ ഫെഡ് വാച്ച് ടൂള്‍ പറയുന്നു.












Click it and Unblock the Notifications