സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ
യുദ്ധ പശ്ചാത്തലത്തിൽ സ്വർണം ഇനിയും താഴേക്ക് പോകുമോയെന്ന ചോദ്യമാണ് ആഭരണപ്രേമികൾ ഉയർത്തുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1.06 ലക്ഷമാണ് വില. വൈകാതെ ഒരു ലക്ഷത്തിന് താഴേക്ക് വില പതിക്കുമോയെന്നാണ് ഇവർ ഉറ്റുനോക്കുന്നത്. എന്നാൽ വില കുറഞ്ഞാലും ഇനി ഒരു ലക്ഷത്തിന് താഴേക്ക് പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധനായ ഡോ കെ ശാന്തകുമാർ പറയുന്നു. സീ ന്യൂൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ
ഡോളർ വിലയും സ്വർണ വിലയും തമ്മിൽ ഇൻവേഴ്സബിളി പ്രൊപ്പോഷണൽ ആണ് .ഇപ്പോൾ ഡോളറിന്റെ ഇൻഡെക്സ് 97 ആയിരുന്നത് 100 ആയി . ഒരുപാട് പൈസ എല്ലാ കറൻസികളിൽ നിന്നും യുഎസ് ബോണ്ടിലേക്ക് പോവുകയാണ്. ഇതാണ് സ്വർണ വില ഉയരാനുള്ള ഒരു കാരണം. മറ്റൊരു കാരണം പല രാജ്യങ്ങളും സ്വർണം വിറ്റിട്ട് കറൻസി ശക്തിപ്പെടുത്തുകയാണ്. ഉദാഹരണത്തിന് റഷ്യ, ബൾഗേറിയ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ . ഈ രാജ്യങ്ങളെല്ലാം വല്ലാതെ വില കയറുമ്പോൾ പ്രോഫിറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. പോണ്ടണ്ട് 13 ബില്യണ്‍ സ്വർണം വിറ്റിറ്റ് സൈനികാവശ്യത്തിന് ആ പണം ഉപയോഗിക്കുകയാണ്.

ഇന്ത്യയിലെ കാര്യം പരിശോധിച്ചാൽ രൂപയുടെ മൂല്യം ഇടിയുകയാണ്. രൂപ 92 ൽ നിന്ന് 94 ലേക്ക് വീണു. യുദ്ധം തുടർന്നാൽ ഇനിയും താഴേക്ക് പോകും. മാർച്ച് ഒന്നിന് സ്വർണ വില റെക്കോഡ് തൊട്ടിട്ട് പിന്നെ അത് തകർന്ന് വീണു. ഇപ്പോൾ സ്വർമം വീണ്ടും കയറിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഉയരുന്ന സാഹചര്യം ഉണ്ടാകും. 10 ഗ്രാമിന് 1.40 ലക്ഷമൊക്കെ ആകാനുള്ള സാധ്യതയുണ്ട്.
ഇന്തോനേഷ്യ മലേഷ്യ ഗോട്ടിമാല പോലുള്ള രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് ചൈനയാണ്. സ്വർണ വില കുറയുമ്പോൾ ഇന്ത്യയും ചൈനയുമെല്ലാം സ്വർണം ധാരാളമായി വാങ്ങുന്നുണ്ട്. അതായത് ചില രാജ്യങ്ങൾ വാങ്ങുമ്പോൾ ചില രാജ്യങ്ങൾ വിൽക്കുന്നു. അതുകൊണ്ടാണ് വില വല്ലാതെ താഴ്ന്ന് പോകാത്തത്.
യുദ്ധം ഉണഅടാകുമ്പോൾ സ്വർണത്തിന് വില ഉയരുകയാണ് പതിവ്. പക്ഷെ ഇത്തവണ യുദ്ധം കനത്തപ്പോൾ എണ്ണയുടെ വില ഉയർന്നു. അങ്ങനെ വരുമ്പോൾ എണ്ണ വാങ്ങാനായി കൂടുതൽ ഡോളർ വേണം. ആ പൈസക്ക് വേണ്ടിയിട്ട് രാജ്യങ്ങളിൽ ഈ ഗോൾഡ് വിറ്റിട്ട് ആ പൈസ ഉപയോഗിച്ചിട്ടാണ് സ്വർണം വാങ്ങിക്കുന്നത്. രണ്ടാമതായിട്ട് ഡോളർ സ്ട്രോങ്ങ് ആയികൊണ്ടിരിക്കുകയാണ്. സ്വർണ വില കൂടുതൽ താഴേക്ക് പോകാതിരിക്കാൻ കാരണം ചൈനയൊക്കെ കൂടുതൽ സ്വർണം വാങ്ങുന്നത് തന്നെയാണ്. വില കുറയുന്നതിന് അനുസരിച്ച് അവർ സ്വർണം വാങ്ങിക്കോണ്ടിരിക്കുകയാണ്. ഡോളറിലുള്ള ആശ്രയത്വം ഒഴിവാക്കി സ്വർണത്തിലേക്ക് കൂടുതലായി മാറാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.
സ്വർണ വില ഇനി താഴേക്ക് പോകുകയാണെങ്കിൽ തന്നെ ഒരു ലക്ഷത്തിന് താഴേക്ക് എന്നൊരു പ്രതീക്ഷയും വേണ്ട. പരമാവധി പോയാൽ 1.20 ലക്ഷത്തിലേക്കൊക്കെ ഇടിഞ്ഞ് നിൽക്കും. കാരണം ആ വിലയൊക്കെ എത്തുമ്പോഴേക്കും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications