Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കുറഞ്ഞു; ഇനി എന്തും സംഭവിക്കാം, വിപണിയില്‍ അസ്ഥിരത, ഇന്നത്തെ പവന്‍ വില

കൊച്ചി: സ്വര്‍ണവില ഇന്നും നേരിയ തോതില്‍ ഇടിഞ്ഞു. സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരിക്കെയാണ് ഇന്നത്തെ ഇടിവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ സ്വര്‍ണ വില കുറയേണ്ടതാണ്. എന്നാല്‍ ഇന്ത്യയില്‍ നികുതി കൂട്ടിയേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇത് തള്ളി ഇറാന്‍ ചില നിര്‍ദേങ്ങള്‍ വച്ചു. ഇത് അമേരിക്കയും തള്ളി. യുദ്ധം തീര്‍ന്നിട്ടില്ല എന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കി. മാത്രമല്ല, ഹോര്‍മുസ് തുറക്കില്ലെന്ന് ബോധ്യമായതോടെ ക്രൂഡ് വില കുതിച്ചു.

gold price kerala may11

ക്രൂഡ് ഓയില്‍ ബാരല്‍ വില 105 ഡോളറിലേക്ക് കുതിച്ചു. ഇതോടെ ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിച്ചു. 98 എന്ന നിരക്കിലേക്ക് ഡോളര്‍ സൂചിക എത്തി. തൊട്ടുപിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. 94.90 എന്നി നിരക്ക് പിന്നിട്ട് താഴേക്ക് പോകുകയാണ് രൂപ. ഏത് സമയവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുമെന്നാണ് പ്രചാരണം. ഓഹരി വിപണിയില്‍ വലിയ നഷ്ടമാണ് നേരിടുന്നത്.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (പവന്‍ വില, ഗ്രാം വില എന്ന ക്രമത്തില്‍)

22 കാരറ്റ് 111560 രൂപ, 13945 രൂപ
18 കാരറ്റ് 91680 രൂപ, 11460 രൂപ
14 കാരറ്റ് 71400 രൂപ, 8925 രൂപ
9 കാരറ്റ് 46040 രൂപ, 5755 രൂപ
വെള്ളിയുടെ ഗ്രം വില 275 രൂപ

കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുകയും ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ണവില ഇനിയും കുറയേണ്ടതാണ്. സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം എന്ന് മോദി ആവശ്യപ്പെട്ടത് ജനം ഏറ്റെടുത്താല്‍ വില ഇനിയും താഴും.

സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് പ്രചാരണമുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി രാജ്യത്തിന്റെ വരുമാന ചോര്‍ച്ചയുണ്ടാക്കുന്നു എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുന്നത് കുറച്ചാല്‍ പ്രതിസന്ധി പരിഹരിക്കാം. എക്‌സൈസ് നികുതി കൂട്ടിയാല്‍ സ്വര്‍ണവലി കൂടും. അപ്പോള്‍ ജനങ്ങള്‍ സ്വര്‍ണത്തെ കൈവിടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+