Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 64000ത്തിൽ താഴേക്ക് മടങ്ങില്ല..പക്ഷെ 75000ത്തിലേക്ക് വീഴും; എപ്പോൾ? മേരി ജോർജിൻ്റെ മറുപടി

സ്വർണ വില ദിവസേനയാണ് ഉയരുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 1.10 ലക്ഷം രൂപയെങ്കിലും കൊടുക്കണം. ഇനി വില എന്നെങ്കിലും താഴേക്ക് വീഴുമോയെന്ന് മാത്രമാണ് ആഭരണപ്രേമികൾക്ക് അറിയേണ്ടത്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. അവരുടെ വാക്കികളിങ്ങനെ

'വില ഇടിച്ചുകുത്തി താഴേക്ക് വരികയുമില്ല,ഒരുപാട് മുകളിലേക്ക് പോവുകയുമില്ല. വേൾഡ് ഗോൾഡ് കൗൺസിൽ പോലെയുള്ളവരൊക്കെ പറയുന്നത് ഈ ഈ വർഷവും ഒരു 10-15 ശതമാനം വർദ്ധനവ് സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടാകാം എന്നാണ്. പക്ഷേ 10-15% വർദ്ധനവ് എന്ന് പറയുമ്പോൾ 2025-2ൽ 83% വർദ്ധനവാണ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. അതുമായിട്ട് താരതമ്യം ചെയ്യുമ്പോൾ 10-15 ശതമാനം വർദ്ധനവ് എന്ന് പറയുന്നത് കുറവാണ്, വലിയൊരു വർദ്ധനവല്ല. അത്രയും വർദ്ധനവ് കഴിഞ്ഞ് സ്വർണ്ണത്തിന്റെ വില താഴേക്ക് വരാം, അതൊരു 75000ത്തിൽ വരെ ഒക്കെ വന്നേക്കാനും സാധ്യതയുണ്ട്.

goldmarry-176

സ്വർണത്തിന്റെ വിലയിൽ ഇങ്ങനെ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകാനുള്ള കാരണം ഒരുതരത്തിലും അപകടഭീതി ഇല്ലാതെ നമുക്ക് ഇൻവെസ്റ്റ് ചെയ്യാവുന്ന ഒരു നിക്ഷേപ മാതൃകയാണ് സ്വർണം.ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ നമ്മുടെ രാജ്യത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടാൽ വിദേശ ഇൻവെസ്റ്റേഴ്സ് എല്ലാം അവരുടെ ഷെയർ മാർക്കറ്റിലെ ഇൻവെസ്റ്റ്മെന്റ്സ് വിറ്റ് പുറത്തേക്ക് പോകും. അപ്പോൾ ഷെയർ മാർക്കറ്റിൽ ഇട്ടാൽ അപകടമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും ശക്തമായ കറൻസി ആയിട്ട് എന്നും നിലകൊള്ളുന്നത് യുഎസ് ഡോളർ ആണ്. ആ യുഎസ് ഡോളറിൽ ഇൻവെസ്റ്റ് ചെയ്യുക അതാണ് എല്ലാവർക്കും ഇഷ്ടമുള്ളത്. സ്വർണത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ എല്ലാവർക്കും ഇഷ്ടം യുഎസ് ഡോളറിൽ നിക്ഷേപിക്കുന്നതാണ്. സ്വർണത്തിൽ നിക്ഷേപിച്ചാൽ പണമാക്കണമെങ്കിൽ ചെലവഴിക്കാൻ അത് പണയം വെക്കുകയോ വിൽക്കുകയോ ചെയ്യണം.

മൂന്ന് സോഴ്സസ് ആണ് ജനങ്ങൾ വളരെ ഈസി ആയിട്ട് ഉപയോഗപ്പെടുത്തുന്നത്.ഒന്നുകിൽ ഡോളറിൽ ഇൻവെസ്റ്റ് ചെയ്യുക, അല്ലെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കുക അതും അല്ലെങ്കിൽ ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക. നാലാമത് റിയൽ എസ്റ്റേറ്റിൽ. ഭൂമിയിൽ നിക്ഷേപിച്ചാലും വില കുറഞ്ഞു പോകില്ല കാരണം പോപ്പുലേഷൻ വർദ്ധിക്കുന്നു ഭൂമി വർദ്ധിക്കുന്നില്ല അതുകൊണ്ടുതന്നെ വില കൂടികൂടി വരത്തേയുള്ളൂ.

ഈ നാല് ഓപ്ഷനിൽ എപ്പോഴും ഈസി ആയിട്ട് ചെയ്യാവുന്ന ഒന്നാണ് ഡോളർ ഇൻവെസ്റ്റ് ചെയ്യുക എന്നത്. പക്ഷേ ഡോളറിന്റെ മൂല്യത്തിൽ കയറ്റി ഇറക്കങ്ങൾ ഉണ്ടായാൽ ഡോളറിനെ മാറ്റി നിർത്തിയിട്ട് സ്വർണത്തിലേക്ക് വരും. ലോകത്ത് അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.സ്വർണ വില കുത്തനെ കുറയണമെങ്കിൽ വെസ്റ്റ് ഏഷ്യയിലെ അനിശ്ചിതത്വം ഒക്കെ മാറണം. പക്ഷേ മാറാൻ സാധ്യത കുറവാണ്.

ട്രംപ് ഭരണത്തിൽ വരുമ്പോൾ 64000 ഉണ്ടായിരുന്ന സ്വർണത്തിൻ്റെ വിലയാണ് ഇപ്പോൾ ഒരു ലക്ഷമായത്. ആഗോള തലത്തിൽ ട്രംപ് അഴിച്ചുവിട്ട വ്യാപാരയുദ്ധമാണ് വില ഉയരാൻ പ്രധാന കാരണമായത്.
ആഗോള പ്രതിസന്ധികൾ മാറി മറയുന്നതിന് അനുസരിച്ചായരിക്കും സ്വർണ വില ഇനി മാറിമറിയുക. എന്നിരുന്നാലും പഴയ നിലവാരത്തിലേക്ക് ഇനി വരില്ല .64000ത്തിലേക്ഒക്കെ ഇനി വരുമെന്ന് പ്രതീക്ഷിക്കേണ്ട പക്ഷേ 75000 വരെ ഒക്കെ നമുക്ക് വേണമെങ്കിൽ വന്നേക്കാം. വന്നേക്കാം എന്നേ പറയാൻ പറ്റുുള്ളൂ. സ്വർണത്തിന്റെ കാര്യത്തിൽ ഒരു വലിയ എടുത്ത് ചാട്ടം ചാടിയതിനുശേഷം കുറച്ചു നാൾ ആ ചുറ്റുവട്ടത്തിൽഒക്കെ കറങ്ങും. പിന്നെ ഇതുപോലെ ഒക്കേഷൻസ് ഉണ്ടാകും അപ്പോൾ വീണ്ടും എടുത്തുചാടും. ഇതാണ് സ്വർണം സാധാരണ രീതിയിൽ കാണിക്കാറുള്ള രീതി'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+