സ്വർണ വില റെക്കോർഡില്‍ തന്നെ: ഒരു പവന്‍ വാങ്ങണമെങ്കില്‍ 59000 കൊടുക്കണം, 2 മാസം കൊണ്ട് കൂടിയത് 8000
കൊച്ചി: സാധാരണക്കാരന്റെ സ്വർണാഭരണ മോഹങ്ങള്‍ക്കുമേല്‍ വിലങ്ങ് തടിയായി ഒരോ ദിനവും സ്വർണ വില മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തെങ്ങും ഒരിക്കലും എത്തില്ലെന്ന് കരുതിയ നിലയിലേക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍സ്വർണ വില എത്തി നില്‍ക്കുന്നത്. അതായത് ഓരോ ദിനവും റെക്കോർഡുകള്‍ പഴങ്കഥയാക്കിക്കൊണ്ട് സ്വർണ വില മുകളിലേക്ക് കുതിക്കുന്നു.
സംസ്ഥാനത്ത് ഇന്നലെ ആദ്യമായി സ്വർണ വില 54000 കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഒരു പവന് 720 രൂപ വർദ്ധിച്ചതോടെയാണ് വിപണി വില 54360 രൂപയായത്. അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലു൦, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമായിരുന്നു ഇന്നലത്തെ വ്യാപാരം.

ഇന്ന് സ്വർണ വിലയില്‍ സംസ്ഥാനത്ത് മാറ്റമുണ്ടായിട്ടില്ല. ഇന്നലത്തെ നിരക്കായ പവന് 54360 രൂപയെന്ന റെക്കോർഡ് നിരക്കിലാണ് വില്‍പ്പന തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5690 രൂപയാണ്. ഫലത്തില്‍ ഒരു പവന്‍ സ്വർണാഭരണം വാങ്ങണെങ്കില്‍ ഒരാള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി എസ് ടിയും സഹിതം 59000 രൂപ നല്‍കണം. നല്ല ഡിസൈന്‍ ആണങ്കില്‍ വില വീണ്ടും ഉയരും.
പവന് 50880 രൂപ എന്ന നിരക്കിലായിരുന്നു ഏപ്രില്‍ ആദ്യം സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വിലയില്‍ 200 രൂപയുടെ കുറവ് ഉണ്ടായതോടെ വില 50680 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായും ഇത് മാറി. പിന്നീടുള്ള ഓരോ ദിവസവും സ്വർണ വിലയില്‍ വലിയ മുന്നേറ്റമുണ്ടാകുന്നതാണ് കണ്ടത്. ഒരു ദിവസം രണ്ട് തവണ വരെ സ്വർണ വില ഉയരുന്നതും കണ്ടു. 1160 രൂപയുടെ വർധനവായിരുന്നു ഏപ്രില്‍ ആറിന് രേഖപ്പെടുത്തിയത്.
മാർച്ച് മാസത്തിന്റെ തുടർച്ചയായിട്ടാണ് ഏപ്രിലിലേയും വർധനവ്. രണ്ട് മാസത്തിനുള്ളില്‍ 8000 രൂപയാണ് സ്വർണത്തിന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡോളറിന്റെ കുതിപ്പുമൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് പിന്നില്‍. എന്നാല്‍ രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications