സ്വർണം പവന് 44000, ഇനിയുമേറും; ദുബായിലോ, അമ്പരിപ്പിക്കുന്ന വ്യത്യാസം, വാങ്ങിയാല്‍ വന്‍ ലാഭം
കൊച്ചി: മാർച്ച് മാസത്തിലെ വലിയ വില വർധനവിന് ശേഷം ഏപ്രില്‍ മാസം ആദ്യം ദിനം സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു പവന്‍ സ്വർണത്തിന് 44000 എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഒരു ഗ്രാമിന് 5500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1969 ഡോളറുമാണ് വില. മാർച്ച് മാസത്തിന്റെ അവസാന ദിനം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. ഇതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും രണ്ട് ദിവസം ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്.
മാർച്ച് മാസം മാത്രം പവന് 2720 രൂപയാണ് ഉയർന്നത്. മാർച്ച് 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായിരുന്നു മാർച്ച് മാസത്തിലെ ഏറ്റവും വലിയ വില. മഞ്ഞ ലോഹത്തിന്റെ ഇതുവരേയുള്ളതിലെ ഏറ്റവും ഉയർന്ന വില ഇത് തന്നെ. സ്വർണം വാങ്ങുന്നവരെ മാത്രമല്ല വില്‍ക്കുന്നവരേയും അമ്പരിപ്പിച്ചുകൊണ്ടുള്ള വർധനവാണ് മാർച്ച് മാസം വിലയിലുണ്ടായത്.

രാജ്യാന്തര വിപണിയും സ്വർണവും
രാജ്യാന്തര വിപണിയിൽ സാമ്പത്തിക മാന്ദ്യം എന്നൊരു ധാരണ പടർന്നത് സ്വർണ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. യു എസ് ബാങ്ക് പ്രതിസന്ധിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിയുകയും ചെയ്തു. സമീപകാലത്ത് ഡോളറിനെതിരെ രൂപയ്ക്ക് ഉണ്ടായ ഇടിവും നിലവിലെ സ്വർണവിലയെ ബാധിച്ചു. കഴിഞ്ഞ വാരം ലണ്ടന്‍ സ്പോട് എക്സ്ചേഞ്ചില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ ആയി ഉയര്‍ന്നുവെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
2022 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കായിരുന്നു ഇത്. അഭ്യന്തര വിപണിയിലും 10 ഗ്രാമിന് 60,455 എന്ന റെക്കോഡ് ഉയരത്തില്‍ വില എത്തി. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്ര ഉയർന്ന നിരക്കിലേക്ക് സ്വർണം എത്തുന്നത്. യുഎസ് ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധി പലിശ നിരക്ക് വര്‍ധനവില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഫെഡിനെ പ്രേരിപ്പിക്കുമെന്ന ഊഹോപോഹങ്ങളുമുണ്ടായിരുന്നുവെന്നാണ് മാതൃഭൂമിയില്‍ ഏഴുതിയ ലേഖനത്തില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയായ ഹരീഷ് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

സ്വര്‍ണം പോലെ പലിശ രഹിത ആസ്തി
പലിശ നിരക്കു വര്‍ധന പൊതുവേ സ്വര്‍ണം പോലെ പലിശ രഹിത ആസ്തികള്‍ക്ക് ഗുണകരമാണ്. യുഎസ് കേന്ദ്ര ബാങ്ക് കഴിഞ്ഞ പണനയ സമിതി യോഗത്തില്‍ 25 ബിപിഎസിന്റെ വര്‍ധന ഏര്‍പ്പെടുത്തിയെങ്കിലും രണ്ടു യുഎസ് ബാങ്കുകളുടെ തകര്‍ച്ചയോടെ വായ്പാ ചിലവില്‍ ഇനി വര്‍ധന ഏര്‍പ്പെടുത്തുകയില്ലെന്ന് ഫെഡ് സൂചന നല്‍കുകയും ചെയ്തു. കഴിഞ്ഞ വർഷം മാത്രം 7 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്.
12 മാസത്തിനിടെ ഇന്ത്യയില്‍ സ്വര്‍ണവില 14 ശതമാനത്തിലേറെയാണ് വർധിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 95 ശതമാനം ലാഭമുണ്ടാക്കിയ സ്വര്‍ണം ഇന്ത്യന്‍ ഭവനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉത്പന്നമായിത്തീരുകയും ചെയ്തു. യഥാർത്ഥത്തില്‍ അന്തർദേശീയ വിപണിയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ സ്വർണ വില. രൂപയുടെ മൂല്യത്തകർച്ചയോടൊപ്പം ഇറക്കുമതിച്ചെലവിലുണ്ടായ വർധനവുമാണ് ഇതിന് കാരണം.
ദുബായില്‍ ഒരു ഗ്രാം 22 കാരറ്റ്
ദുബായില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 219.5 ദിർഹമാണ്, അതായത് 4912.41 ഇന്ത്യന്‍ രൂപ. ഒരു പവന്‍ സ്വർണം നിങ്ങള്‍ ദുബായില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 39299.28 രൂപ മാത്രം നല്‍കിയാല്‍ മതിയാവും. അതേ സ്വർണം കേരളത്തില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ നല്‍കേണ്ടത് 44000 രൂപയാണ്. കേരളം ദുബായിയും തമ്മിലുള്ള വിലയിലെ വ്യത്യാസം 4701 രൂപ.
വീട്ടിലും ഓഫീസിലും പണം കുമിഞ്ഞ് കൂടും: വാസ്തു പറയുന്നത് കേള്‍ക്കും
ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന നിശ്ചിതത്വം അന്തര്‍ ദേശീയ വിപണികളില്‍ സ്വര്‍ണത്തിന്റെ വില ഇനിയും ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള കൂടിയ ഡിമാന്റും കൂടിയാവുമ്പോള്‍ ഭാവിയില്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഉത്സവ സീസണിലെ വില്‍പനയും അക്ഷയ തൃതീയയും ഈ മാസത്തെ സ്വർണ വില വർധനവിന് കാരണമാവും.












Click it and Unblock the Notifications