അക്ഷയ തൃതിയ നാളിൽ സ്വർണം വാങ്ങുന്നുണ്ടോ? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
അക്ഷയ തൃതീയ നാളിൽ സ്വർണവാങ്ങുന്നത് സമ്പത്ത് വർധിക്കാൻ കാരണമാകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ഒരു തരി പൊന്നെങ്കിലും ആളുകൾ സ്വന്തമാക്കാൻ നോക്കും. കാല് കുത്താൻ കഴിയാത്ത വിധം ജ്വല്ലികറിൽ തിരക്കുമായിരിക്കും.
എന്നാൽ ഇത്തവണ അക്ഷയ തൃതീയയ്ക്ക് എന്താകും സ്ഥിതി? പൊന്നു പൊള്ളുന്ന ഈ സമയത്ത് ആളുകൾ സ്വർണം വാങ്ങുമോ? വില ഉയർന്നതോടെ സ്വർണ വിപണിയിൽ വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നാണ് വ്യാപാരികൾ പറയുന്നത്. വിവാഹ സീസൺ അടുക്കുമ്പോഴും 'സ്വർണ'ത്തിലേക്ക് അടുക്കാൻ ആളുകൾ വിമുഖത കാട്ടുകയാണ്.

നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,960 രൂപ കൊടുക്കണം. അതായത് വൈവിധ്യമാർന്ന ഡിസൈനുകൾ ഉള്ള ആഭരങ്ങളാണ് വാങ്ങുന്നതെങ്കിൽ പണിക്കൂലിയെല്ലാം ചേർത്ത് അരലക്ഷത്തിന് അടുത്ത് വരും എന്ന് സാരം. വരും ദിവസങ്ങളിലും വില കുത്തനെ ഉയർന്നേക്കുമെന്ന് തന്നെയാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ സ്വർണത്തെ പാടെ സാധാരണക്കാർ ഉപേക്ഷിക്കുമോയെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെയ്ക്കുന്നുണ്ട്.അതേസമയം ഇപ്പോഴത്തെ വിപണിയിലെ മന്ദിപ്പ് അക്ഷയതൃതിയ ദിനത്തോടെ മാറി കിട്ടുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്.
ഇനി അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവരോടാണ്,
ഏപ്രിൽ 1 മുതൽ സ്വർണം വിൽക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ നിങ്ങൾ വാങ്ങുന്നത് വ്യാജ സ്വർണമല്ലെന്ന് ഉറപ്പാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ഹാൾമാർക്കിങ്
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ പുതിയ ഹാൾമാർക്കിങ് ഏർപ്പെടുത്തിരിക്കുകയാണ് സർക്കാർ.ഏപ്രിൽ 1 മുതൽ എല്ലാ ജ്വല്ലറികളും പുതുക്കിയ മുദ്രയുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാവു എന്നാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ 6 അക്ക എച്ച് യു ഐ ഡി നമ്പറുകൾ എല്ലാ സ്വർണാഭരണങ്ങളിലും നിർബന്ധമായി ജ്വല്ലറികൾ പതിപ്പിക്കേണ്ടതുണ്ട്.
പഴയ സ്വർണത്തിന് എന്ത് സംഭവിക്കും?
നിങ്ങളുടെ കൈയ്യിൽ പഴയ സ്വർണമാണെന്ന് കരുതി ഭയപ്പെടേണ്ടതില്ല. അവ ഏത് ജ്വറികളിലും വിൽക്കാം. മാറ്റ് നോക്കി ജ്വല്ലറികൾ ആ സ്വർണം എടുക്കും.
അതേസമയം ബിഐഎസ് റൂൾസ് 2018 ലെ സെക്ഷൻ 49 പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹാൾമാർക്ക് ചെയ്ത സ്വർണം ജ്വല്ലറികൾ ഉപഭോക്താവിന് നൽകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിയമപരമായി നഷ്ടപരിഹാരം ആവശ്യപ്പെടാം. സ്വർണത്തിന്റെ പരിശുദ്ധിയും അളവിൽ എത്ര കുറവ് വന്നിട്ടുണ്ടെന്നും പരിശോധിച്ചാണ് നഷ്ടപരിഹാരം അടിസ്ഥാനപ്പെടുത്തുക.

സ്വർണത്തിൻരെ പരിശുദ്ധി പരിശോധിക്കുന്നത് എങ്ങനെ?
മൂന്ന് മാർക്കുകളാണ് ഹാള്‌മാർക്കിങിൽ ഉണ്ടാകുക. ബിഐഎസ് ലോഗോ, സ്വർണത്തിന്റെ പരിശുദ്ധി, ആറക്ക ആൽഫന്യൂമറിക് എച്ച് യു ഐ ഡി. ഹാൾമാർക്ക് ചെയ്ത ഓരോ ആഭരണത്തിനും വ്യത്യസ്ത ഹാർമാർക്കിങ് ഐഡിയാണ് ഉണ്ടാകുക.
ബിഐഎസ്-
എല്ലാ ആഭരണങ്ങളിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ലോഗോ അടങ്ങിയിട്ടുണ്ടാകും. സ്വർണത്തിന്റെ പരിശുദ്ധി ബിഐഎസ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഉറപ്പാക്കിയതാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പരിശുദ്ധി
ഒരു സ്വർണാഭരണം വാങ്ങുമ്പോള്‍ അതില്‍ നൂറ് ശതമാനവും സ്വർണം ആയിരിക്കില്ല. സ്വർണം വളരെ മൃദുവായതിനാൽ വെള്ളി, സിങ്ക് തുടങ്ങിയ മറ്റ് ലോഹങ്ങളും ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ ഉപയോഗിക്കും. ഇത്തരത്തില്‍ ഒരോ ഗ്രാം സ്വർണത്തിലും എത്ര അളവില്‍ മറ്റ് ലോഹങ്ങള്‍ ചേർത്തിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്വർണത്തിന്റെ മൂല്യം അഥവാ കാരറ്റ് നിർണ്ണയിക്കുന്നത്.
ശുദ്ധമായ സ്വർണം 24 കാരറ്റ് ആയിരിക്കും. എന്നാല്‍ ഇതുകൊണ്ട് ആഭരണങ്ങള്‍ നിർമ്മിക്കാന്‍ സാധിക്കില്ല. ആരണങ്ങള്‍ നിർമ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത് 22 കാരറ്റ് സ്വർണ്ണമാണ്. സ്വർണ്ണത്തിന് 100 ഗ്രാം ഭാരമുണ്ടെങ്കിൽ അതിൽ 91.6 ഗ്രാം ശുദ്ധമായ സ്വർണ്ണം അടങ്ങിയിരിക്കുന്നതാണ് 22 കാരറ്റ് സ്വർണം
മറ്റ് ലോഹങ്ങളുടെ സാന്നിധ്യം കൂടുന്നതിന് അനുസരിച്ച് സ്വർണത്തിന്റെ മൂല്യം അഥവാ കാരറ്റും കുറഞ്ഞു വരുന്നു. 75 ശതമാനം സ്വർണവും ബാക്കി 25 മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്ന ആഭരണമാണ് 18 കാരറ്റിലുള്ളതായിരിക്കും

6-അക്ക ആൽഫ-ന്യൂമറിക് കോഡ് അല്ലെങ്കിൽ എച്ച് യു ഐ ഡി
ഇംഗ്ലീഷ് അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന തിരിച്ചറിയൽ നമ്പറാണ് ഇത്. ഹാൾമാർക്കിംഗിന്റെ വിശ്വാസ്യതയ്ക്കും ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനും ഇത് വളരെയേറെ സഹായിക്കുന്നു.
എപ്പോൾ വാങ്ങാം
രാവിലെ 7:49 മുതൽ 9:04
ഉച്ച -12:20 PM-8:13 pm
രാത്രി -9:35 PM to 1:42 AM (ഏപ്രിൽ 23)












Click it and Unblock the Notifications