Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിൽ 16000 ത്തോളം രൂപ ഇടിയും..വില കൂപ്പ് കുത്തും;പക്ഷെ അത് നടക്കണം..മറിച്ചായാൽ 1 ലക്ഷത്തിലേക്ക്

സ്വർണത്തിന്റെ വിലക്കുതിപ്പിൽ അന്തിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. കഴിഞ്ഞ കുറച്ച മാസത്തിനുള്ളിൽ സ്വർണ വിലയിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് ആസ്തികളേയെല്ലാം മറികടക്കുന്ന പ്രകടനമാണ് സ്വർണം കാഴ്ചവെയ്ക്കുന്നത്.

രണ്ട് ദിവസം മുൻപ് ആഗോള സ്വർണ വില വീണ്ടും റെക്കോഡ് ഉയരം തൊട്ടു. ഔൺസിന് ഏകദേശം 3,791.11 ഡോളർ ആണ് രേഖപ്പെടുത്തിയത്. കൃത്യം രണ്ട് വർഷം മുൻപുള്ളതിന്റെ ഇരട്ടി . അതുപോലെ സെപ്റ്റംബർ 23-ന് സ്വർണ ഇടിഎഫുകളിലേക്ക് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിക്ഷേപ പ്രവാഹവും ഉണ്ടായി. സ്വർണത്തിന്റെ പെരുമ ഉയർത്താൻ ഇത് കാരണമായി. എന്തായാലും ഇനിയും സ്വർണം അഭൂതപൂർവ്വമായ കുതിപ്പ് തുടരുമെന്ന് തന്നെയാണ് പിഎൽ ക്യാപിറ്റൽ എന്ന ബ്രോക്കറേജ് സ്ഥാപനത്തിലെ ഡയറക്ടറായ സന്ദീപ് റായ്ചുര അഭിപ്രായപ്പെടുന്നത്. വില ഔൺസിന് 4800 ഡോളർ വരെ ഉയർന്ന് ഏകദേളം 26 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടപത്തുമെന്നാണ് സന്ദീപ് പ്രവചിക്കുന്നത്. അതായത് അത്തരമൊരു വർധനവ് ഉണ്ടായാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 95,000 തൊടും. അതായത് പവന്റെ വില മാത്രമാണിത്. പണിക്കൂലിയും ജി എസ് ടിയും ചേർത്താൽ ഒരു ലക്ഷത്തിന് മുകളിൽ വരുമെന്ന് സാരം.

goldmain2-

അതേസമയം നിലവിലെതുപോലെയുള്ള ഏതൊരു വലിയ മുന്നേറ്റത്തിനും പെട്ടെന്നുള്ള തിരുത്തലുകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതായത് നിലവിൽ സ്വർണം മുന്നേറ്റത്തിലാണെങ്കിലും സ്വർണ വില ഔൺസിന് 3,444 ഡോളറിന് താഴേക്ക് വീണാൽ സ്വർണ വില കുറയാനുള്ള സാധ്യത കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ദീർഘകാല നിക്ഷേപകർക്ക് ഏതൊരു ഇടിവും വാങ്ങാനുള്ള അവസരമായി ഉപയോഗിക്കാം. കാരണം സ്വർണ്ണം നിരവധി മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു വലിയ മുന്നേറ്റം ആരംഭിച്ചതായി ഞങ്ങൾ വിശ്വസിക്കുന്നു', സന്ദീപ് വ്യക്തമാക്കി.

വില കുറയാൻ സാധ്യതയുള്ളതിനാൽ സ്വർണത്തിലും വെള്ളിയിലും ഹ്രസ്വകാല ലാഭമെടുക്കാമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഇതിനോടകം 3,800 ഡോളറിലും വെള്ളി 1,35,000 രൂപയിലും എത്തിക്കഴിഞ്ഞു. ഈ മുന്നേറ്റം അമിതമാണെന്നും അതിനാൽ ഉടൻതന്നെ ഒരു തിരുത്തൽ വന്നേക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. വെള്ളി 44 ഡോളറിന് താഴെ എത്തിയാൽ മാത്രമേ തിരുത്തൽ സ്ഥിരീകരിക്കാനാകൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.വരും ദിവസങ്ങളൽ സ്വർണ വിലയിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. യുഎസ് ജിഡിപി കണക്കുകൾക്കും പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിചർ (പിസിഇ) പ്രൈസ് ഇൻഡെക്സ് റിപ്പോർട്ടിനുമായി നിക്ഷേപകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫെഡറൽ റിസർവിന്റെ ഏറ്റവും പ്രധാനപ്പെട്ട പണപ്പെരുപ്പ സൂചിക കൂടിയാണ് പിസിഇ റിപ്പോർട്ട്.

ഉയർന്ന പണപ്പെരുപ്പം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുന്നത്, യൂറോപ്യൻ യൂണിയൻ നിരക്കുകൾ നിലനിർത്തുന്നത് എന്നിവയായിരിക്കും ദീർഘകാലയളവിൽ സ്വർണ്ത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ചൈനയുടെ സ്വർണ കരുതൽ ശേഖരം സംബന്ധിച്ച നിലപാടുകളും ഈ മുന്നേറ്റത്തിന് കാരണമായേക്കാം. ചൈനയുടെ സ്വർണ കരുതൽ ശേഖരം ആഗോള ശരാശരിയെക്കാൾ (ഏകദേശം 20% ശരാശരിക്ക് പകരം 8.5%) ഇപ്പോഴും വളരെ താഴെയാണ്.

അതേസമയം വില 3444 വീണാൽ കേരളത്തിൽ വില 68,000ത്തിലേക്ക് കൂപ്പ് കുത്തും. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ 22 കാരറ്റിന് വില 84240 രൂപയാണ്.അതായത് ജി എസ് ടിയും പണിക്കൂലിയും കൂടി ഉൾപ്പെടുത്തുമ്പോൾ സ്വർണ വില 90,000 കടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+