Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; അവസരം മുതലാക്കാം... തലകറങ്ങി വീണ് ഇന്ത്യന്‍ രൂപ, ഡോളര്‍ കുതിച്ചു

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് കുത്തനെ ഇടിഞ്ഞു. വില കയറിയ അത്രയും കുറഞ്ഞിട്ടില്ലെങ്കിലും ഇന്നത്തെ വില ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അഡ്വാന്‍സ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം മുതലെടുക്കാം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതോടെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ച്ചയിലേക്ക് കൂപ്പു കുത്തി വീണു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് നിലവിലെ ആഗോള വിപണിയെ തകിടം മറിച്ചിരിക്കുന്നത്. കൂടാതെ മിക്ക രാജ്യങ്ങളും പണപ്പെരുത്തിന്റെ പിടിയിലുമാണ്. ഓഹരി വിപണികള്‍ കിതയ്ക്കാന്‍ തുടങ്ങിയതും നിക്ഷേപകര്‍ വഴി മാറി സഞ്ചരിക്കാന്‍ കാരണമായി. സ്വര്‍ണത്തിന്റെ കുതിപ്പ് നിലച്ചു എന്ന് പറയാനായിട്ടില്ല. എങ്കിലും ഇന്ന് വില കുറഞ്ഞത് നേട്ടമാണ് എന്ന് മാത്രം.

gold-price-april13

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53200 രൂപയാണ്. കഴിഞ്ഞ ദിവസം 53760 രൂപ എന്ന റെക്കോര്‍ഡിലായിരുന്നു പവന്‍. ഇന്ന് 560 രൂപ പവന്മേല്‍ കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് നല്ല അവസരമാണ്. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 6650 ആയി. ഈ മാസം പവന് ഏറ്റവും കുറഞ്ഞ വില 50680 രൂപയായിരുന്നു. 3000 രൂപയിലധികം വര്‍ധിച്ചാണ് 53760 രൂപയിലെത്തിയിരുന്നത്.

ഏറെ കാലത്തിന് ശേഷം ഡോളര്‍ സൂചിക 106.01ലെത്തി. ഡോളര്‍ സൂചിക കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഇതോടെ അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. സ്വര്‍ണവില കുറയാന്‍ ഇത് കാരണമാകും. ഇതാണ് ഇന്നത്തെ വിലയിടിവിന് ഒരു കാരണം. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഒഴിയാത്തത് ഏത് സമയവും സ്വര്‍ണവില ഉയരാനുള്ള സാധ്യത നിലനിര്‍ത്തുന്നു.

ഇന്ത്യന്‍ രൂപ മൂക്കുകുത്തി വീണു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.61 എന്ന നിരക്കിലാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപ. നേരത്തെ 83.48 വരെ ഇടിഞ്ഞിരുന്നെങ്കിലും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ആഭ്യന്തര വിപണിയില്‍ എല്ലാ വസ്തുക്കള്‍ക്കും വില ഉയരാന്‍ ഇത് കാരണമാകും. അതേസമയം, പ്രവാസികള്‍ക്ക് ഇന്ന് നാട്ടിലേക്ക് പണം അയച്ചാല്‍ കൂടുതല്‍ മൂല്യം കിട്ടുമെന്നതും എടുത്തു പറയണം.

എണ്ണ വില 90 ഡോളറിന് മുകളില്‍ നില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 90.45 ഡോളറാണ് ഇന്നത്തെ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 90.24 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡിന് 85.66 ഡോളര്‍ എന്നിങ്ങനെയാണ് വില. ഇറാന്‍, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിന് അനുസരിച്ച് വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ മാറ്റം വരും. മാത്രമല്ല, ഇത് മറ്റു വസ്തുക്കളുടെ വില മാറ്റത്തിനും കാരണമാകും.

എണ്ണവില ഉയരുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ ജൂണ്‍ മാസത്തില്‍ വില കയറിയേക്കാം. ആ വേളയില്‍ ആഗോള വിപണിയിലെ വര്‍ധനവ് എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+