Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചിറങ്ങി സ്വര്‍ണവില; പ്രതീക്ഷ കൈവിടേണ്ട... വരാനിരിക്കുന്ന മാറ്റ സാധ്യത ഇങ്ങനെ, അറിയാം പവന്‍ വില

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. ചൊവ്വാഴ്ച ഈ മാസത്തെ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണികളിലും വലിയ നഷ്ടം നേരിട്ടിരുന്നു. ഓഹരി വിട്ടവര്‍ സ്വര്‍ണത്തിലേക്ക് തിരഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഇന്ന് അല്‍പ്പം മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകും.

തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാതെ പോയതാണ് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാകും ബിജെപി അധികാരത്തിലെത്താന്‍ സാധ്യത. കേന്ദ്രത്തില്‍ ശക്തമായ ഒരു പാര്‍ട്ടി അധികാരത്തിലില്ലാത്തത് രാഷ്ട്രീയ അസ്ഥിരതയിലേക്ക് നയിക്കുമോ എന്നാണ് വിപണി നോക്കുന്നത്. ഇനി സ്വര്‍ണവിലയെ കുറിച്ച് പറയാം...

goldprice-june5-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53280 രൂപയാണ്. ചൊവ്വാഴ്ച 53440 രൂപയായിരുന്നു. 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6660 രൂപയിലെത്തി. ഇന്ന് റിസര്‍വ് ബാങ്ക് പണനയ യോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ചയാകും പുതിയ നയം പ്രഖ്യാപിക്കുക. ആര്‍ബിഐ തീരുമാനത്തിന് അനുസരിച്ച് വിപണിയില്‍ മാറ്റം പ്രകടമാകും.

പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ട് ഏറെ കാലമായി. പണപ്പെരുപ്പം പരിശോധിച്ചാണ് നിലവിലെ നിരക്കില്‍ തുടരുന്നത്. പുതിയ യോഗത്തിലും പലിശ നിരക്ക് തുടരാന്‍ തീരുമാനിച്ചാല്‍ വിപണിയില്‍ വലിയ പ്രതിഫലനം ഉണ്ടാകില്ല. എന്നാല്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വിപണിയില്‍ പ്രതിഫലിക്കും. സ്വര്‍ണവില കയറാന്‍ ഇതു കാരണമാകും. ഓഹരി വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്.

സര്‍ക്കാരില്‍ സ്ഥിരതയില്ലാതാകുന്ന സാഹചര്യം നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഓഹരികളില്‍ നിന്ന് അവര്‍ പിന്നാക്കം പോകുന്നതാണ് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ഇടിവ് വരുന്നത്. മാത്രമല്ല, ഇത്തരത്തില്‍ പിന്മാറുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ സ്വര്‍ണവില ഉയരും. ഡോളര്‍ സൂചിക 104ല്‍ നില്‍ക്കുകയാണെങ്കിലും നേരിയ മുന്നേറ്റം കാണുന്നുണ്ട്. എന്നാല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.47 എന്ന നിരക്കിലേക്ക് എത്തി.

എണ്ണ വിലയിലും ഇടിവ് വരുന്നു എന്നതാണ് വിപണിയിലെ മറ്റൊരു പ്രധാന മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 77.49 ഡോളര്‍ എന്ന നിലയിലേക്ക് എത്തി. ഡബ്ല്യുടിഐ, മര്‍ബണ്‍ ക്രൂഡുകള്‍ക്കും വില കുറഞ്ഞു വരികയാണ്. എണ്ണ നേരിയ തോതില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ചില രാജ്യങ്ങള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട ക്വാട്ട പൂര്‍ണമായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വില കുറയാന്‍ കാരണം.

ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 58000 രൂപ വരെ ചെലവ് വന്നേക്കും. വില്‍ക്കുന്നവര്‍ക്ക് 50000 രൂപയ്ക്ക് മുകളില്‍ കിട്ടും. എല്ലാ ദിവസവും പകല്‍ 11 മണിയോടെ തങ്കത്തിന്റെ വില ലഭ്യമാകും. ഇതിന് അനുസരിച്ചാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. സ്വര്‍ത്തിലുള്ള നിക്ഷേപം ഒരിക്കലും നഷ്ടമാകില്ല. വലിയ തോതിലുള്ള വിലക്കുറവിന് സാധ്യതയില്ല എന്ന് മാത്രമല്ല, നേരിയ വര്‍ധനവ് വരാനുമിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+