Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള കഴിഞ്ഞു... സ്വര്‍ണവില ഉയരുന്നു; കേരളത്തിലെ ഇന്നത്തെ വില അറിയാം

കൊച്ചി: സ്വര്‍ണവിലയില്‍ ആശ്വാസത്തിന്റെ ഇടവേള കഴിഞ്ഞു. ദിവസങ്ങളോളം കുറഞ്ഞ വിലയില്‍ തുടര്‍ന്ന സ്വര്‍ണം രണ്ടാം ദിവസവും ഉയര്‍ന്നു. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന വിവരമാണിത്. എന്നാല്‍ വില കുറഞ്ഞ വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണം കിട്ടും.

ഈ മാസം ഒന്നിന് 44320 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 880 രൂപയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. ചൊവ്വാഴ്ച വില ഉയര്‍ന്നു. തൊട്ടുപിന്നാലെ ഇന്നും വില വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

gold

ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 43440 രൂപ നല്‍കണം. ഒരു ഗ്രാമിന് 5430 രൂപയും. ചൊവ്വാഴ്ച ഉയര്‍ന്ന പോലെ ഇന്നും 80 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ഒരു പവന്റെ ആഭരണത്തിന് 4000ത്തോളം രൂപ അധികം നല്‍കേണ്ടി വരും.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ ദിവസങ്ങള്‍ ഡോളറിനെതിരെ 83ന് മുകളിലായിരുന്നു നിരക്ക് എങ്കില്‍ ഇന്ന് 82.94 എന്ന നിരക്കിലെത്തി. രൂപ കരുത്താര്‍ജിക്കുന്നത് ആഭ്യന്തര വിപണിക്ക് നേട്ടമാണ്. രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പല വിദേശരാജ്യങ്ങളും ഇന്ത്യയുമായുള്ള ഇടപാടിന് രൂപ ഉപയോഗിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന രാജ്യം യുഎഇയാണ്. അടുത്തിടെ യുഎഇയുടെ അഡ്‌നോക്കില്‍ നിന്ന് വാങ്ങിയ 10 ലക്ഷം ബാരല്‍ എണ്ണയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നല്‍കിയത് പ്രാദേശിക കറന്‍സിയാണ്. കൂടുതല്‍ വ്യവസായികളെ പ്രാദേശിക കറന്‍സി ഇടപാടിന് പ്രേരിപ്പിക്കണം എന്ന് വാണിജ്യ ബാങ്കുകളോട് റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

രൂപയുടെ ഉപയോഗം വര്‍ധിച്ചാല്‍ പല നേട്ടങ്ങളുമുണ്ട്. ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കും. വിദേശ കറന്‍സികളുടെ ചോര്‍ച്ച തടയാന്‍ സാധിക്കുമെന്നതും നേട്ടമാണ്. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തുന്നത് 103.49 എന്ന നിരക്കാണ്. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും. എണ്ണവിലയില്‍ കാര്യമായ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.15 ഡോളറാണ് പുതിയ വില. എണ്ണവില വര്‍ധിച്ചാല്‍ വിപണിയില്‍ ആശങ്ക ഇരട്ടിയാകും.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ട്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരിക്കുകയാണ്. പകരം ഇറാഖ്, യുഎഇ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. വില കുറഞ്ഞ് കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുക എന്ന നയമാണ് ഇന്ത്യ തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+