Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ദിനത്തിലും പതറാതെ സ്വര്‍ണം; വില കുറഞ്ഞേക്കും, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. മലയാളികള്‍ക്ക് ഓണാഘോഷ വേളയില്‍ ഇത് ആശ്വാസം നല്‍കുമെങ്കിലും വില കുറയാന്‍ സാധ്യതയുണ്ടോ എന്നാണ് അന്വേഷണം വരുന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടരുന്ന സ്വര്‍ണം വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള വിവരം.

ഈ മാസം ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നും സ്വര്‍ണം വിലക്കുറവിലാണ് എന്ന് പറയാം. ഒന്നാം തിയ്യതി പവന് 44320 രൂപയായിരുന്നു വില. ഇന്ന് 43600 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 5450 രൂപ നല്‍കണം. അഞ്ച് ദിവസമായി ഈ വിലയില്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ വില കുറയുമെന്ന സൂചനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. അതിന് കാരണം അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ്.

gold

ഡോളര്‍ ഇന്‍ഡക്‌സ് 104ല്‍ എത്തിയത് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയേക്കും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുമെന്നതാണ് ഇതിന് കാരണം. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ ഇന്‍ഡക്‌സ് ഇത്രയും ഉയരുന്നത്. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 82.60ല്‍ നില്‍ക്കുന്നു. ഒരാഴ്ച മുമ്പ് 84ന് അടുത്തുവരെ എത്തിയിരുന്നു.

എണ്ണവിലയിലും കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.36 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. അതേസമയം, വെള്ളിയുടെ വിലയില്‍ നേരിയ മുന്നേറ്റമുണ്ടായി. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചിപ്പിച്ചു.

പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ സ്ഥിര നിക്ഷേപത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഇതാകട്ടെ, സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകരെ അകറ്റാനും കാരണമാകും. ഡോളര്‍ ഇന്‍ഡക്‌സിലെ ഉയര്‍ച്ചയ്ക്ക് പിന്നാലെ പലിശ നിരക്ക് ഉയര്‍ത്തുക കൂടി ചെയ്താല്‍ സ്വര്‍ണവില കുറയാന്‍ കാരണമാകുമെന്നാണ് നിഗമനം. അതേസമയം, എണ്ണവില ഉയര്‍ന്നാല്‍ എല്ലാം തകിടം മറിയും.

എണ്ണവില ഉയര്‍ത്താന്‍ സൗദി അറേബ്യയും റഷ്യയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബറിലെ ഉല്‍പാദനത്തിലും സൗദി അറേബ്യ വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ വില കൂടാന്‍ സാധ്യതയുണ്ട്. ബാരല്‍ എണ്ണയ്ക്ക് 100 ഡോളറില്‍ എത്തണം എന്നാണ് സൗദിയുടെ താല്‍പ്പര്യം. എന്നാല്‍ ഇന്ത്യ ഈ സാഹചര്യം മറികടക്കാന്‍ പദ്ധതി ഒരുക്കിയിട്ടുണ്ട്.

ആഫ്രിക്കന് രാജ്യമായ നൈജീരിയ, ജിസിസിയിലെ യുഎഇ, പശ്ചിമേഷ്യയിലെ പ്രമുഖ എണ്ണ രാജ്യമായ ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയാണ് ഇന്ത്യ. സൗദിയില്‍ നിന്നും റഷ്യയില്‍ നിന്നും വാങ്ങുന്നത് കുറച്ചു. വെനസ്വേലയ്‌ക്കെതിരായ ഉപരോധം അമേരിക്ക ഇളവ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. വെനസ്വേലയുടെ എണ്ണ കൂടി വിപണിയിലെത്തുന്ന സാഹചര്യം വ്ന്നാല്‍ വില വീണ്ടും കുറഞ്ഞേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+