സ്വര്‍ണം ഇന്നലെ വാങ്ങിയവര്‍ക്ക് ലാഭം; ഇന്ന് സ്വര്‍ണവില കുതിച്ചു, പുതിയ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി വലിയ തോതില്‍ വില കുറഞ്ഞിരുന്നു. ഇന്നലെ വാങ്ങിയവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ വില വര്‍ധനവ്. ഇന്നലെ കുറഞ്ഞ അത്രയും ഇന്ന് വില കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വിലയായിരുന്നു ഇന്നലെ. അവിടെ നിന്നാണ് ഇന്നത്തെ വിലക്കയറ്റം. അമേരിക്കയും ഇന്ത്യയും വ്യാപാര കരാര്‍ ഒപ്പുവയ്ക്കാത്തതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വൈകാതെ ഉയര്‍ത്തുമെന്ന വിവരവും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് കൂടുതല്‍ പേര്‍ പിന്മാറുമെന്ന സൂചനയുമുണ്ട്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയും ഗ്രാമിന് 80 രൂപയുമായി വര്‍ധിച്ചിരിക്കുന്നത്. അതായത്, ഒരു ഗ്രാം സ്വര്‍ണത്തിന് 11945 രൂപയും ഒരു പവന് 95560 രൂപയുമായി ഉയര്‍ന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9825 രൂപയാണ് ഇന്നത്തെ വില. പവന് 78600 രൂപയും. 14 കാരറ്റ് ഗ്രാമിന് 7650 രൂപയും പവന് 61200 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4935 രൂപയും പവന് 39480 രൂപയുമായി. വെള്ളി വില വലിയ തോതില്‍ കുതിച്ചു. ഗ്രാമിന് 195 രൂപയാണ് ഇന്നത്തെ വില.
ഡോളര്‍ നേരിയ തോതില്‍ മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. 99.22 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, ഇന്ത്യന്‍ രൂപ വലിയ ഇടിവില്‍ നിന്ന് അല്‍പ്പം മെച്ചപ്പെട്ടു. 89.90 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 90ന് താഴേക്ക് രൂപ വീണിരുന്നു. ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4208 ഡോളറാണ്. ഈ സ്വര്‍ണവിലയും ഡോളര്‍-രൂപ മൂല്യവും ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കും
ഇന്ന് രാത്രിയാണ് അമേരിക്കയുടെ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിക്കുക. നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതില്‍ കുറച്ചാല്‍ സ്വര്‍ണവില കുതിക്കും. നാളെ ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് കരുതുന്നത്.
അമേരിക്കയും ഇന്ത്യയും തമ്മില്‍ ഡല്‍ഹിയില്‍ വ്യാപാര ചര്‍ച്ച തുടങ്ങാന്‍ പോകുകയാണ്. വ്യാപാര കരാര്‍ വൈകുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാണ്. വേഗത്തില്‍ കരാറിലെത്തണം എന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലെങ്കില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യമുണ്ടാകും. ഇന്ത്യന്‍ രൂപ മൂല്യം ഇടിയുകയും ഇറക്കുമതി ചെലവ് കൂടിയതാകുകയും ചെയ്യും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.03 ലക്ഷത്തിന് മുകളില്‍ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാണ് ജ്വല്ലറികള്‍ ഈടാക്കുന്നത്. ആഭരണം വാങ്ങുന്നത് ഈ വേളയില്‍ നഷ്ടമാണ്. പകരം കോയിന്‍, ബാര്‍ എന്നിവ വാങ്ങുന്നതാണ് താരതമ്യേന ഭേദം. അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫ്, എസ്ജിബി എന്നിവയില്‍ നിക്ഷേപിക്കുന്നതും ഉചിതമാകും.












Click it and Unblock the Notifications