Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനിയെന്നും 2000 ത്തിലേറെ കൂടുമോ? കാരണമെന്ത്... ഒരു പവന്‍ ആഭരണം വാങ്ങാന്‍ 75000 രൂപ!!

തുടര്‍ച്ചയായ വിലയിടിവിന് ശേഷം എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചത്. ഒറ്റയടിക്ക് 2160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. അടുത്ത കാലത്തൊന്നുമില്ലാത്ത തരത്തിലുള്ള വര്‍ധനവാണ് ഇത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 68480 രൂപയിലാണ് പവന്‍ സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 8560 രൂപയാണ്.

ഗ്രാം നിരക്കിന് മാത്രം 270 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് കുറെ ദിവസങ്ങളിലായി കുറഞ്ഞതത്രയും ഒറ്റ ദിവസം കൊണ്ടാണ് കൂടിയത്. അതിനാല്‍ തന്നെ വില ഇനിയും കുറയും എന്ന് കരുതി കാത്തിരുന്നവരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. എന്താണ് സ്വര്‍ണത്തിന് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത് എന്നല്ലേ?

Gold Price

ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്ന ഒരു മേഖലയാണ് സ്വര്‍ണ മേഖല. ആഗോള വിപണിയില്‍ ഡോളറിലാണ് സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കൂട്ടും.

സ്വാഭാവികമായും ഇത് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും. രാജ്യാന്തര വിപണിയില്‍ ഓരോ ഡോളര്‍ കൂടുമ്പോഴും കേരളത്തില്‍ ഗ്രാമിന് രണ്ട് മുതല്‍ രണ്ടര രൂപ വരെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടാകാറുള്ളത്. ഡോളറിനൊപ്പം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫ് നയവും വിലയെ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എല്ലാ രാജ്യങ്ങള്‍ക്കും ട്രംപ് താരിഫ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി പരസ്പര താരിഫ് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു. മാത്രമല്ല ഈ ഇളവില്‍ നിന്ന് ചൈനയെ ഒഴിവാക്കുകയും 104 ശതമാനം തീരുവയില്‍ നിന്ന് 125 ശതമാനത്തിലേക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഇതോടെ ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ധന്യത്തിലേക്ക് എത്തുകയാണ് എന്ന പ്രതീതിയും ഉടലെടുത്തു.

ഇതോടെ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് വര്‍ധിച്ചത്. സാമ്പത്തിക മാന്ദ്യ കാലത്തെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂട്ടത്തോടെ നിക്ഷേപകര്‍ തിരിഞ്ഞത് വില കൂടാന്‍ കാരണമായി. അതേസമയം റോക്കറ്റ് കണക്കെയുള്ള സ്വര്‍ണത്തിന്റെ കുതിപ്പ് കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആശങ്കയാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്ത് വിവാഹ സീസണ്‍ ആണ് ഇപ്പോള്‍. കേരളത്തില്‍ ഏറ്റവും അധികം സ്വര്‍ണ വില്‍പന നടക്കുന്ന സീസണ്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ്. ഹൈന്ദവ കുടുംബങ്ങളില്‍ വിവാഹങ്ങള്‍ കൂടുതലും ഇക്കാലയളവിലാണ് നടക്കുന്നത്. ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയത്ത് വില അനിയന്ത്രിതമായി കൂടുന്നത് വ്യാപാരത്തെ തളര്‍ത്തുമോ എന്ന ആശങ്ക വ്യാപാരികള്‍ക്കുമുണ്ട്.

വിവാഹാവശ്യത്തിന് ആഭരണമായാണ് സ്വര്‍ണം വാങ്ങിക്കുക. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 68480. എന്നാല്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി ഈടാക്കാറുണ്ട്. ആഭരണമായി വാങ്ങുമ്പോള്‍ ഇതിനെല്ലാം പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. പണിക്കൂലിയും ഹാള്‍മാര്‍ക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോള്‍ വിലക്കയറ്റത്തിന്റെ ഭാരം ഇരട്ടിയാണ് എന്നാണ് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.

Take a Poll

മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി എസ് ടി. 53.10 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് നിരക്ക്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വ്യത്യാസപ്പെടാം. രണ്ട് ശതമാനം മുതല്‍ 30 ശതമാനം വരെ പണിക്കൂലിയുള്ള ആഭരണങ്ങള്‍ വിപണിയിലുണ്ട്. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ പോലും ഇന്നത്തെ വിലയ്ക്ക് പവന് 74,116 രൂപയും ഗ്രാമിന് 9,265 രൂപയും നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+