സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം
ഇറാൻ-ഇസ്രായേൽ സംഘർഷ രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണ വില തിളച്ച് മറിയുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകിയതോടെ രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 5300 ഡോളർ കടന്നു. അന്താരാഷ്ട്ര വിപണിയിലെ വർധനവിൻ്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് ഉച്ചയോടെ സ്വർണ വില വർധിച്ചു. പവൻ വില 1.25 ലക്ഷത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സംഘർഷം ഈ നിലയിൽ തന്നെ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ സ്വർണ വില കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
യുഎസിലെ പണപ്പെരുപ്പ ഡാറ്റയും സ്വർണ വിലയെ പിന്തുണയ്ക്കുന്നുണ്ട്. ജനുവരിയിൽ യുഎസ് ഉൽപ്പാദക വില പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതോടെ വരും മാസങ്ങളിൽ പണപ്പെരുപ്പം ഉയരാൻ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ജനുവരിയിൽ മുൻ മാസത്തെ അപേക്ഷിച്ച് ഉൽപ്പാദക വില 0.5% ഉം സേവനങ്ങളുടെ വില 0.8% വുമാണ് വർദ്ധിച്ചത്. കഴിഞ്ഞ ജുലൈ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഉയർന്ന പണപ്പെരുപ്പം യഥാർത്ഥ വരുമാനം കുറച്ച് സ്വർണ കൂടുതൽ ആകർഷകമാക്കും.

അമേരിക്ക-ഇറാൻ സംഘർഷങ്ങൾ എണ്ണ വിലയേയും തീപിടിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തൽ. സ്വാഭാവികമായും ഇത് പണപ്പെരുപ്പ പ്രതീക്ഷകൾ കൂടുതൽ വർദ്ധിപ്പിക്കുകയും സ്വർണ വിലയെ സ്വാധീനിക്കുകയും ചെയ്യും. ഇതിനിടെ, യുഎസ് തൊഴിൽ വിപണിയിലെ വിവരങ്ങളും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. . തൊഴിൽ ഡാറ്റ ദുർബലമായാൽ യുഎസ് ഫെഡറൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്വാഭാവികമായും സ്വർണത്തിൻ്റെ പെരുമ ഉയർത്തും. ഡിമാൻ്റ് വർധിക്കുമ്പോൾ വില കുതിച്ചുയരും.
സ്വർണം ഇനിയെങ്ങോട്ട്?
തീരുവ യുദ്ധത്തിൽ ഡൊണാൾഡ് ട്രംപിന് സുപ്രീം കോടതിയിൽ നിന്നേറ്റ പശ്ചാത്തലത്തിൽ പ്രതിസന്ധികൾ അവസാനിക്കുമെന്നും സ്വർണ വില നേരിയ തോതിലെങ്കിലും കുറയുമെന്നുമൊക്കെയായിരുന്നു വിലയിരുത്തൽ. അതിനിടയിലാണ് ആഗോള രാഷ്ട്രീയത്തെ ആകെ പ്രതിസന്ധിയിലാക്കി യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരായ ആക്രമണം കടുപ്പിച്ചത്. ഇതോടെ സ്വർണ വില പിടിവിട്ട് കുതിക്കുകയാണ്.
നിലവിൽ സ്വർണം 5300 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. അടുത്ത പ്രതിരോധ ഘട്ടം 5,600 ഡോളറാണ്. എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വഷളായിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധി 5,600 ഡോളർ കടന്ന് 6,500 ഡോളറിലേക്കുള്ള വഴി തുറന്നേക്കാം എന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 5,600 ഡോളർ മറികടന്നാൽ 6,500 ഡോളറിലേക്കുള്ള മുന്നേറ്റത്തിന് കളമൊരുങ്ങുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ഇവരുടെ വാദം.
കേരളത്തിൽ 1.52 ലക്ഷം
ആഗോള വിപണിയിൽ ഔണ്‍സ് വില 6500 ഡോളർ കടന്നാൽ കേരളത്തിൽ ഒരു പവൻ വില 1.52 ലക്ഷം കവിയും. ഉത് പവൻ വില മാത്രമായിരിക്കും. നികുതിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ 1.75 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ തയ്യാറായാലും പണിക്കൂലി അവിടേയും വില്ലനായേക്കും. ചുരുക്കി പറഞ്ഞാൽ സാധാരണക്കാരൻ സ്വർണത്തെ പൂർണമായും മറക്കേണ്ടി വരും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്












Click it and Unblock the Notifications