Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ആളുകളെ കൊണ്ട് വാങ്ങിപ്പിക്കണമെങ്കിൽ ഇനിയൊരു വഴി ഇതുമാത്രം; 'സ്വർണ ഭ്രമം കുറയാത്തിടത്തോളം ലാഭം'

സ്വർണവില സമാനതകൾ ഇല്ലാത്തവിധം കുതിക്കുകയാണ്. കേരളത്തിലെ വില നിലവാരം പരിശോധിച്ചാൽ ഒരു മാസത്തിനിടെ പവന് 7000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇനിയും വില ഉയർന്നേക്കുമെന്ന് തന്നെയാണ് വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം വിലയുണ്ടാകുന്ന കുതിപ്പ് സ്വർണക്കച്ചവടത്തേയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഉത്സവസീസണിന്റെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ ഡിമാന്റ് കുത്തനെ കുറയും എന്നാണ് പല വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്.

തുടർച്ചയായ വർധനയ്ക്കൊടുവിൽ ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോട് അടുപ്പിച്ച് വില കുത്തനെ കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

gold2-17

54 ശതമാനം വർധനവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണവിലയിൽ ഏകദേശം 54 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 71,000 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച 10 ഗ്രാം സ്വർണത്തിന് 1,438 വർദ്ധിച്ച് 109,475 എന്ന പുതിയ ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഇത് 1,08,037 ആയിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയിലും പ്രകടമായത്.

അടുത്ത ആഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. വിദേശ വിപണികളിൽ, ഡിസംബർ ഡെലിവറിക്കുള്ള കോമെക്സ് സ്വർണ്ണ ഫ്യൂച്ചറുകൾ ഔൺസിന് 3,698 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുകയാണിപ്പോൾ. കൂടാതെ, സ്പോട്ട് സ്വർണം ഔൺസിന് 3,658 എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർന്നു.

ഭാരം കുറഞ്ഞ ആഭരണങ്ങൾ

100 പവൻ വരെ വിവാഹ ആവശ്യങ്ങൾക്ക് വാങ്ങിച്ചിരുന്ന സാഹചര്യം നാട്ടിലുണ്ടായിരുന്നു. എന്നാൽ നിലവിൽ ഭാരം കുറഞ്ഞ രണ്ട് പവൻ, മൂന്ന് പവൻ ആഭരണങ്ങളൊക്കെയാണ് ആളുകൾ വാങ്ങുന്നത്. അതേസമയം സ്വർണം വാങ്ങുന്നതിന്റെ അളവ് കുറയുമെങ്കിലും ഈ ഉത്സവകാലത്ത് സ്വർണവിൽപ്പന കുറയാൻ സാധ്യതയില്ലെന്ന് തന്നെയാണ്
അഖിലേന്ത്യാ ജെം ആൻഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത പറയുന്നത്.

സ്വർണം വാങ്ങുന്നതിലെ ട്രെന്റ് മാറി

നഗരങ്ങളിൽ കഴിയുന്നവർ സ്വർണം വാങ്ങുന്നതിൽ ഒരുകാലത്ത് യാതൊരു മടിയും കാട്ടിയിരുന്നില്ല. എന്നാൽ വില വർധനവോടെ പലരും സ്വർണം വാങ്ങുന്നത് വൈകിപ്പിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാകട്ടെ 87,000 വരെ വരെ പണം കൊടുത്ത് ഒരു പവൻ വാങ്ങാൻ ശേഷിയുള്ളവർ കുറവാണ് താനും. വിലവർധനവിന്റെ പശ്ചാത്തലത്തിൽ ഭാരം കൂടിയ ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞ ആഭരണങ്ങളോ, 18 കാരറ്റ് സ്വർണാഭരണങ്ങളോ, നാണയങ്ങളോ ഉപഭോക്താക്കൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് ചില വ്യാപാരികൾ പറയുന്നത്.

18 കാരറ്റ് ആഭരണങ്ങളും പൊള്ളുന്നു

22 കാരറ്റിന് വില കുതിച്ചപ്പോൾ ഉപഭോക്താക്കൾ കൂടുതലായി 18 കാരറ്റിനെയാണ് ആശ്രയിച്ചത്. എന്നാൽ 18 കാരറ്റ് സ്വർണത്തിനും ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വില 64,000 തൊട്ടു. ഇതുമാത്രമല്ല ഇവയ്ക്ക് പണിക്കൂലി കൂടുതലാണ് താനും. ഇനി സ്വർണം ലാഭകരമായി വാങ്ങാനുള്ള ഏകപോംവഴി 9 കാരറ്റ് ആഭരണങ്ങളാണ്. ഇന്ന് 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4170 രൂപയുമാണ് വില. അപ്പോഴും പണിക്കൂലി ഉണ്ടെന്നത് മറക്കേണ്ട.

സ്വർണം വിൽക്കണമെങ്കിൽ

റീട്ടെയിലർമാർ പണിക്കൂലി കുറയ്ക്കാനും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ നൽകാനും സ്വർണ്ണ സമ്പാദ്യ പദ്ധതികളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനും ശ്രമിച്ചാൽ മാത്രമേ ഈ ഉത്സവകാലത്ത് ആളുകളെ ആകർഷിക്കാൻ സാധിക്കൂവെന്നും വിദഗ്ധർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+