സ്വർണം ഇപ്പോൾ വിറ്റാൽ കനത്ത നഷ്ടമോ?..മലയാളികൾ ഒന്നിനും റെഡിയല്ല..സ്വർണ വ്യാപാരികൾ പറയുന്നു
ഈ വർഷം കേരളത്തിലെ സ്വർണ വിലയിൽ വൻ കുതിപ്പാണ് കണ്ടത്. ജനുവരിയിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 60,000-64,000 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ ഏകദേശം 30,000 രൂപ( 48 ശതമാനത്തിലധികം) ഉയർന്ന് 91,200-92,000 എന്ന നിലയിൽ നിൽക്കുകയാണ്.
ഓഗസ്റ്റ് മാസം മുതലാണ് വിലയിൽ കുത്തനെയുള്ള വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് പകുതിയോടെ ഒരു ഗ്രാമിന് 9,300-9,350 (പവന് 74,000-74,800) ആയിരുന്ന വില, ഓണം-വിവാഹ സീസണിലെ ആവശ്യകത കാരണം പ്രതിദിനം 50-55 രൂപ വീതം കൂടി. തുടർന്ന് ദീപാവലി ഡിമാൻഡ്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, രൂപയുടെ മൂല്യത്തകർച്ച, ആഗോള സ്വർണവിലയിലെ കുതിപ്പ് എന്നിവയെല്ലാം ചേർന്ന് ഒക്ടോബറിൽ വില കുത്തനെ ഉയർത്തി. ഒക്ടോബർ പകുതിയോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,170 എന്ന റെക്കോർഡും തൊട്ടു.

എന്നാൽ നവംബർ ആയപ്പോഴേക്കും സ്വർണ വിലയിൽ കാര്യമായ കുതിച്ച് ചാട്ടം ഉണ്ടായില്ലെന്ന് മാത്രമല്ല വില പലപ്പോഴായി നേരിയ രീതിയിൽ കുറയുകയും ചെയ്തു. ഇപ്പോൾ ഒരു ദിവസം വില ഇടിഞ്ഞാൽ അടുത്ത ദിവസം വില കൂടുന്നതാണ് അവസ്ഥ. ഇപ്പോഴത്തെ ചാഞ്ചാട്ടം സ്വർണ വിപണിയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചതെന്ന് പറയുകയാണ് സ്വർണ വ്യാപാരി അരുൺ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം
'സ്വർണ വിലയിലെ നേരിയ വർധനവിനെ ഒരു തുടർച്ചയായി കാണാൻ സാധിക്കില്ല. ഒരു ദിവസം വില ഉയർന്നാൽ അടുത്ത ദിവസം വില ഇടിയും. അതുകൊണ്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്താനായിട്ട് വീണ്ടും ഒരു മടിക്കുന്ന ഒരു ട്രെൻഡിലേക്ക് തന്നെ ആണ് കാര്യങ്ങൾ പോകുന്നത്. വ്യാപാരസ്ഥാപനങ്ങൾ ഒക്കെ തന്നെ വളരെ ബുദ്ധിമുട്ടിയാണ് കച്ചവടം നടത്തുന്നത്.
2026ൽ സ്വർണ വില ഒരു ലക്ഷം രൂപക്ക് മുകളിലേക്ക് എത്തും എന്നാണ് സാമ്പത്തിക വിദഗ്ധരും ചില സാമ്പത്തിക സ്ഥാപനങ്ങളുംപ്രവചിച്ചച്ചത്. എന്നാൽ ഈ പ്രവചനങ്ങളുമായി വില എത്രമാത്രം ഒത്തുപോകും എന്നതാണ് സംശയം. കാരണം ചില ദിവസങ്ങളിൽ വില കുറയും എന്നാൽ അടുത്ത ദിവസം വില ഉയരും. ഈ കുറഞ്ഞും കൂടി നിന്നാലും അതൊരു വലിയ ഒരു വർദ്ധനവിലേക്ക് എത്തുന്ന തരത്തിൽ ഒരു മാറ്റം കാണുന്നില്ല. 17 ആം തീയതി 11455 ആയിരുന്നു രാവിലത്തെ മാർക്കറ്റ് ഉച്ച കഴിഞ്ഞത് 11 495 വരെ എത്തിയതാണ്. അതിനുശേഷം ചൊവ്വാഴ്ച ഒരു വലിയ കുറവ് ഉണ്ടായി, വില 11335 രൂപ ഗ്രാമിന് എത്തുകയും അതിൽ നിന്ന് ബുധനാഴ്ച 110 രൂപയുടെ വർദ്ധനവിലേക്ക് എത്തുകയും ചെയ്തു. എന്നിരുന്നാലും രണ്ടു ദിവസം മുന്നത്തെ വിലയേക്കാൾ ഗ്രാമിന് ഇപ്പോഴും 50 രൂപ കുറവാണ് .
അതായത് വില ചാഞ്ചാടുമ്പോഴും വലിയൊരു കുതിപ്പിലേക്ക് സ്വർണ വില പോകുന്നില്ലെന്നതാണ് ശ്രദ്ധേയം. ഓരോ ദിവസവും ഇങ്ങനെ കൂടി കുറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ സ്വാഭാവികമായിട്ടും സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വിൽക്കാൻ ആഗ്രഹിക്കുന്ന ആളുകൾ സ്വർണകടകളിലേക്ക് എത്താനായിട്ട് ഒരു വലിയ മടി കാണിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. സ്വർണം വാങ്ങുന്ന ആളുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപയോട് അടുത്ത് വില നൽകിയാലേ ഒരു പവൻ ലഭിക്കുകയുള്ളൂ. ഹോൾസെയിൽ വിൽപന നടത്തുന്ന കടകൾ അതിൽ കുറഞ്ഞ് കൊടുക്കുമെങ്കിലും സാധാരണ ജ്വല്ലറികളിലെ വില നിലവാരം ഏകദേശം ഇങ്ങനെയാണ്', അദ്ദേഹം വിശദീകരിച്ചു.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications