Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കുമായി കോഴിക്കോട് രൂപത

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് വിശ്വാസികള്‍ക്ക് രൂപത നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി പരിപാടിക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണം നടപ്പാക്കാന്‍ നിര്‍ദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നും കോഴിക്കോട് രൂപത വ്യക്തമാക്കി. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഭാ വിശ്വാസികള്‍ക്ക് മുന്‍കരുതല്‍ എന്ന നിലയിലാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് വാദം.

PINARAYI

1


കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇന്നു വൈകീട്ട് മുഖ്യമന്ത്രി കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ല എന്നതുകൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് രൂപതാ അധികൃതര്‍ പറയുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പോലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

2


കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതര്‍ തന്നെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പകരം മഞ്ഞ മാസ്‌ക് നല്‍കി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്.

3

പന്തീരാങ്കാവില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്പിമാരുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് കര്‍ശന സുരക്ഷയാണ് ഒരുക്കിയികിക്കുന്നത്. മലപ്പുറത്തെ രണ്ട് പരിപാടികള്‍ക്കും ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്.

4


700 ലേറെ പോലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. 500 ലേറെ പോലീസുകാരെയാണ് കോഴിക്കോട് വിന്യസിക്കുക. വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്‌ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പോലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവുമെന്നാണ് റിപ്പോര്‍ട്ട്.11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും. രാമനാട്ടുകര മുതല്‍ മാഹി വരെ പോലീസിനെ വിന്യസിക്കും. ഉച്ച മുതല്‍ വേദികളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും.

5


5.30നാണ് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിപാടികള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഈ നിയന്ത്രണം ബാധകമാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിലാണ് കറുത്ത് മാസ്‌ക് ധരിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മാധ്യമപ്രവര്‍ത്തകരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്.

6


സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌നയുടെ സുഹൃത്ത് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ സ്വപ്‌ന വിമര്‍ശനവുമായി രംഗത്തുവന്നു. ഇത് കഴിഞ്ഞാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ വന്നുകണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഷാജ് കിരണ്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നിരുന്നു. സ്വപ്‌ന തന്റെ അടുത്ത സുഹൃത്താണെന്നും മുഖ്യമന്ത്രിയെ അറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+