കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം ശിവശങ്കരനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; കസ്റ്റംസിന് വ്യക്തമായ തെളിവ് ലഭിച്ചെന്ന് റിപോര്‍ട്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ വ്യക്തമായ തെളിവ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്നാണ് സൂചനയെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചതിനുള്ള തെളിവാണിതെന്ന് സൂചന. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഉടന്‍ അനുമതി തേടും. ഫോണ്‍ കോളുകളുടെ തെളിവുകളാണ് ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

S

മൂന്ന് തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കരന്‍ വിളിച്ചുവെന്നാണ് പറയപ്പെടുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെയാണ് വിളിച്ചതെന്ന് പറയപ്പെടുന്നു. വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാനായിരുന്നു ശ്രമം. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. കേസിലെ പ്രതി സന്ദീപ് നായരുമായും ശിവശങ്കരന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു.

സച്ചിന്‍ പൈലറ്റ് കട്ടായം പറഞ്ഞു; ബിജെപിയില്‍ ചേരും, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി, രാജസ്ഥാന്‍ ഭരണം...സച്ചിന്‍ പൈലറ്റ് കട്ടായം പറഞ്ഞു; ബിജെപിയില്‍ ചേരും, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി, രാജസ്ഥാന്‍ ഭരണം...

കേസില്‍ ആരോപണം ഉയര്‍ന്നതോടെ ശിവശങ്കരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇദ്ദേഹം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ചാല്‍ കടുത്ത നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

മോദിയുടെ തട്ടകത്തില്‍ ഇളക്കം സൃഷ്ടിച്ച് രാഹുലിന്റെ ഗംഭീര വരവ്; 'ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും'മോദിയുടെ തട്ടകത്തില്‍ ഇളക്കം സൃഷ്ടിച്ച് രാഹുലിന്റെ ഗംഭീര വരവ്; 'ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും'

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ച് എന്‍ഐഎ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു. പ്രതികളെ തൃശൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം ജയിലിലേക്ക് മാറ്റും. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, റമീസ് എന്നിവരാണ് കേസില്‍ പിടിയിലായിരിക്കുന്നത്. മറ്റൊരു വ്യക്തിയെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തുവെന്ന് വിവരമുണ്ട്.

മലപ്പുറത്ത് അറസ്റ്റിലായ റമീസ് ആരാണ്? മുസ്ലിം ലീഗ് പ്രവര്‍ത്തകനാണോ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...മലപ്പുറത്ത് അറസ്റ്റിലായ റമീസ് ആരാണ്? മുസ്ലിം ലീഗ് പ്രവര്‍ത്തകനാണോ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

English summary
Gold Smuggling case: Customs likely to arrest M Shivashankaran soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X