കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജാവ് നഗ്നനനാണെന്ന് പറയാന്‍ കൂട്ടത്തിലുളളവര്‍ പോലും മടിക്കുന്ന കാലം'; ഉമാ തോമസ്

Google Oneindia Malayalam News

കൊച്ചി : സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തൃക്കാക്കര എം എൽ എ ഉമ തോമസ്. രാജാവ് നന്നായാലെ നാട് നന്നാകൂ എന്നാണ് ഉമാ തോമസ് വ്യക്തമാക്കിയത്.

ഇത്തരത്തിൽ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നാടിന് വേണ്ടെന്നും തോമസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.

ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. ഈ ആരോപണങ്ങൾക്ക് എതിരെ ജനങ്ങൾ പ്രതികരിച്ച് പ്രതിഷേധവുമായി രംഗത്ത് വരും. മുഖ്യമന്ത്രി തെരുവിൽ ഇറങ്ങേണ്ട സ്ഥിതി ഉണ്ടാകും എന്നും തോമസ് പറഞ്ഞു.

1

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്ടറേറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിൽ പങ്കെടുത്തതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് നടത്തിയ പ്രതികരണമായിരുന്നു ഉമ്മ തോമസിന്റേത്.

'സ്വപ്‌ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത സംഭാഷണം', ശിവശങ്കറിനെ അറിയില്ലെന്ന് ഷാജ് കിരണ്‍'സ്വപ്‌ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത സംഭാഷണം', ശിവശങ്കറിനെ അറിയില്ലെന്ന് ഷാജ് കിരണ്‍

2

ഉമാ തോമസിന്റെ വാക്കുകൾ :- 'നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം. രാജാവ് നഗ്നനനാണെന്ന് പറയാന്‍ കൂട്ടത്തിലുളളവര്‍ പോലും മടിക്കുന്ന കാലമാണ് ഇപ്പോൾ ഉളളത് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായാല്‍ കോണ്‍ഗ്രസുകാര്‍ ഒത്തൊരുമിച്ച് ഇറങ്ങും. തീര്‍ച്ചയായിട്ടും ഇത് നിയമസഭയില്‍ ഉന്നയിക്കും. രാജാവ് നന്നായാലെ നാട് നന്നാവൂ. ഇതുപോലെ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട.

3

ഇതിന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കാനായിട്ട് കേവലമായിട്ട് അതിന്റെ കാവ്യ നീതിയാണ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തീര്‍ച്ചയായിട്ടും ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കും. കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ തെരുവിലേക്ക് ഇറക്കും. ജയിലില്‍ പോകുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നതില്‍ സംശയമില്ല.'

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

4

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചാണ് സ്വർണക്കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്തുവന്നത്. സ്വപ്നയുടെ ആരോപണങ്ങൾ വന്നതിനു പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളും പ്രതിഷേധങ്ങൾക്കും കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്.

5

മുഖ്യമന്ത്രിയ്ക്ക് എതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ; -

'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

5

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

7

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'.

English summary
gold smuggling case kerala: swapna suresh allegations; uma thomas feedback to cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X