Get Updates
Get notified of breaking news, exclusive insights, and must-see stories!

'916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറുന്ന കാഴ്ച്ച; ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണം'

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളകടത്ത് നടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ച്ചയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ച പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ച്ചയാണ് കണ്ടതെന്നായിരുന്നു ഷാഫിയുടെ പരാമര്‍ശം. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണമാണ് പിണറായി വിജയന്‍ നേരിടുന്നതെന്നും പാര്‍സല്‍ തുറന്ന് നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

shafi parambil

പ്രവാസികളുടെ മടങ്ങിവരവ് തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് അന്വേഷണം തനിക്ക് നേരെ നീങ്ങുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്. ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരിക്കുകയാണ്. പിന്നീട് ഐടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിക്കുകയും ചെയ്തു.

Recommended Video

cmsvideo
    Swapna Suresh Vacated the flat one day before raid | Oneindia Malayalam

    സംഭവത്തില്‍ ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനാണ് സാധ്യത. അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയമായാല്‍ ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടിലാവും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

    ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.

    തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+