Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്ക്..ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.എൻ ഐ എ കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിക്കുന്നത്. മറ്റ് ആറ് പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

എൻ ഐ എ ചുമത്തിയ യു എ പി എ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പി എസ് സരിത്, മുഹമ്മദ് ഷാഫി, കെ ടി റമീസ്, എഎം ലാൽ, റബ്ബിൻസ്, കെടി ഷറഫുദീൻ, മുഹമ്മദാലി എന്നിവരാണ് കേസിൽ ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.. പ്രതികള്‍ക്കെതിരെ യു എ പി എ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എൻ ഐ എ വാദം.സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നും എൻ ഐ എ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചുവെന്നതിന് തെളിവില്ലെന്ന് നേരത്തേ തന്നെ കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു.

swapnasuresh

തള്ളിയ ഹൈക്കോടതി കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ ദുർബലപ്പെടുത്താൻ സാധ്യത ഇല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്.

Recommended Video

cmsvideo
    ജോജുവിന്റെ കാര്‍ തകര്‍ത്ത നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

    അതേസമയം 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.നേരത്തേ സ്വപ്നയ്ക്കെതിരെ ചുമത്തിയ കോഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും ചുമത്തിയ കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ സ്വപ്നയ്കക്ക് പുറത്തിറങ്ങാൻ സാധിക്കും.എന്നാൽ ജയിൽ മോചനത്തിന് സമയമെടുക്കും. എല്ലാ കേസുകളിലേയും ജാമ്യ വ്യവസ്ഥകൾ കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങാനാകു.

    എൻഐഎ കേസിലെ ജാമ്യ വ്യവസ്ഥ സംബന്ധിച്ച വ്യക്തമായ വിവഗം ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലേ വ്യക്തമാകൂ. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ് ഉള്ളത്. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്നയെ ഇവിടേക്ക് കൊണ്ടുവന്നത്.

    അതേസമയം സരിതിന്റേയും റബ്ബിൻസിന്റേയും കോഫെപോസെ നേരത്തേ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നില്ല. അതിനാൽ ഇരുവർക്കും പുറത്തിറങ്ങാൻ സാധിച്ചേക്കില്ല. ഇരുവരുടേയും കോഫെപോസ തുടരാൻ കസ്റ്റംസ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം.നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതാണ് കേസ്. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+