• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രിയുടെ മകനൊപ്പമുള്ള ചിത്രം മോർഫിങ്ങല്ല, പകർത്തിയത് ദുബായ് ഹോട്ടലിൽ; സ്വപ്‌നയുടെ മൊഴി പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ഒരു മന്ത്രിയുടെ മകന്റെ ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതേ ചൊല്ലി് പുതിയ വിവാദങ്ങള്‍ വീണ്ടും തലപൊക്കിയിരുന്നു. മന്ത്രിയുടെ മകന്‍ സ്വപ്നയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് സിപിഎം നേതാവിന്റെ മകനാണെന്ന ആക്ഷേപവും ഇതിന് പിന്നാലെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ഫോട്ടോ സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മൊഴി നല്‍കിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

കൃത്രിമല്ല

കൃത്രിമല്ല

സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനൊപ്പം നില്‍ക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നാണ് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ആ ചിത്രം ദുബായിലെ ഒരു ആഡംബര ഹോട്ടലില്‍ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണെന്നും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വപ്‌ന ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, രാഷ്ട്രീയം വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്നായിരുന്നു പിന്നാലെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇതിനെ തള്ളുന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോടിയേരി പറഞ്ഞത്

കോടിയേരി പറഞ്ഞത്

ഈ ചിത്രം കൃത്രിമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഈ ചിത്രം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പിഎസ് സരിത്തും, സന്ദീപ് നായരും മന്ത്രി പുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി സ്വപ്‌ന മൊഴി നല്‍കി.

യാദൃശ്ചികം

യാദൃശ്ചികം

ഈ കൂടിക്കാഴ്ച യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് സ്വപ്‌ന പറയുന്നത്. സരിത്തിനും സന്ദീപിനൊപ്പവും ഹോട്ടലില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ പുത്രന്‍ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്ന് സ്വപന വെളിപ്പെടുത്തി. യാദൃശ്ചികമായി എടുത്ത ചിത്രമാണിതെന്നും വ്യക്തമാക്കി.

 ആര്‍ക്കും പങ്കില്ല

ആര്‍ക്കും പങ്കില്ല

അതേസമയം, സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൈപ്പറ്റിയ കമ്മിഷന്‍ തുകയില്‍ ഒരു പങ്ക് മന്ത്രി പുത്രന് കൈമാറിയെന്ന ആരോപണത്തെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. മന്ത്രിയുടെ മകനുമായി ഇടപാട് നടന്നിട്ടില്ലെന്ന് രാഷ്ട്രീയ നേതൃത്വത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വപ്‌ന മൊഴി നല്‍കി.

യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് ആശങ്കപ്പെടുന്നു; കങ്കണയെ അറസ്റ്റ് ചെയ്യൂ; പ്രതാപ് പോത്തൻ ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് ആശങ്കപ്പെടുന്നു; കങ്കണയെ അറസ്റ്റ് ചെയ്യൂ; പ്രതാപ് പോത്തൻ

'യഥാർത്ഥത്തിൽ ഭരണകൂടത്തിൻ്റെ പരാജയമാണ്', സർക്കാരിനും പോലീസിനുമെതിരെ വിടി ബൽറാം'യഥാർത്ഥത്തിൽ ഭരണകൂടത്തിൻ്റെ പരാജയമാണ്', സർക്കാരിനും പോലീസിനുമെതിരെ വിടി ബൽറാം

English summary
Gold Smuggling Case: The photo with the minister son is not morphing, Says Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X