കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ സിബിഐക്ക് ആകുമോ? സാധ്യത ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളോടെ സ്വര്‍ണക്കടതത്ത് കേസ് വീണ്ടും ചര്‍ച്ചയില്‍ വന്നിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് വിഷയം വിവാദമായത്. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായി താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ പ്രതിപക്ഷവും ബിജെപിയും വിഷയം ഏറ്റുപിടിച്ചു.

എന്നാല്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണം ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രിപ്രതികരിച്ചു. അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെയെന്നും ദീര്‍ഘകാലമായി പൊതുരംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

swapna suresh

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

1

എന്നാല്‍ ഇപ്പോള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ചോദ്യം സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് അന്വേഷണം നടത്തിക്കൂടേയെന്നാണ്. പക്ഷേ അന്വേഷണത്തില്‍ സിബിഐ എത്തണമെങ്കില്‍ ഒന്നുകില്‍ കോടതി ഇടപെടുകയോ അതുമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ വേണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ഒരു കേസില്‍ സിബിഐ അന്വേഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നുഎന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നു

2

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്‍ മറ്റൊരു ഏജന്‍സിക്ക് പെട്ടെന്ന് അന്വേഷണം നടത്താന്‍ ആവില്ലെന്ന് ഒരുവിഭാഗം നിയമവിദഗ്ധര്‍ പറയുന്നുണ്ട്. അതേസമയം, ഇപ്പോഴുള്ളത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്നും കറന്‍സി വിദേശത്തേക്ക് കൊണ്ടുപോയത് രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നും ബിരിയാണിച്ചെമ്പില്‍ ഉണ്ടായിരുന്നത് സ്വര്‍ണമാണെങ്കില്‍ പ്രശ്നം ഗുരുതരമാണെന്നുംഒരുവ വിഭാഗം പറയുന്നുണ്ട്. കറന്‍സി വിദേശത്തേക്ക് കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലെന്നും ഒരു നിശ്ചിത പരിധിവരെ കറന്‍സി കൊണ്ടുപോകാവുന്നതാണെന്നും പറയുന്നുണ്ട്.

3


അതേസമയം, സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏതുതരം അന്വേഷണത്തേയും നേരിടാന്‍ തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം. നേതൃത്വത്തെ അറിയിച്ചതായാണു വിവരം. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

4


രാഷ്ട്രീയ താല്‍പ്പര്യത്തോടെ കേന്ദ്ര ഏജന്‍സികളെയും ചില മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റു പിടിക്കാതെ പോയ നുണക്കഥകളാണ് രഹസ്യമൊഴിയെന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.

5


ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്നാണ് ചിലര്‍ കരുതുന്നതെന്നും നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ചുവളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia
6


ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്നും പിസി ജോര്‍ജിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചിരുന്നു.

English summary
gold smuggling case: Will the CBI be able to investigate the case on the basis of swapna suresh's confession, possibilities are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X