
സ്പ്രിങ്ക്‌ളര്‍ മുതല്‍ ഡോളര്‍ കടത്തുവരെ; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പൊളിച്ചടുക്കി അരുണ്‍ കുമാര്‍
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചത്. സ്പ്രിങ്കളര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്ന ആരോപണമാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത്.
സ്പ്രിങ്ക്‌ളര്‍ വഴി ഡാറ്റബേസ് വിറ്റതിന് പിന്നില്‍ വീണാ വിജയനെന്ന് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ ശിവശങ്കര്‍ ബലിയാടാവുകയായിരുന്നെന്നും എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.
അശ്ലീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ചെന്ന് പരാതി; വൈദികനെതിരെ നടപടി

വീണയും എക്‌സാലോജിക്കും തമ്മിലുള്ള ബന്ധം മൂലമാണ് പിഡബ്ല്യൂസില്‍ തനിയ്ക്ക് ജോലി കിട്ടിയതെന്ന് സ്വപ്ന പറയുന്നു, നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെയും ഭാര്യയ്ക്കും മകള്‍ക്കും എതിരേയും സ്വപ്ന മൊഴി കൊടുത്തിരുന്നു. ഇപ്പോള്‍ സ്വപ്‌നയുടെആരോപണങ്ങള്‍ പൊളിച്ചടുക്കിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ കുമാറിന്റെ പ്രതികരണം.അരുണ്‍ കുമാര്‍ പറഞ്ഞത് വായിക്കാം:

ക്ലിഫ് ഹൗസിലെ സി.സി.ടി.വി പരിശോധിക്കു എന്ന് സ്വപ്ന,ഏതു തീയതിയിലെ എന്ന് റിപ്പോര്‍ട്ടര്‍..തീയതി ഓര്‍മ്മയില്ല, 2016 മുതല്‍ ഉള്ളതാവട്ടെ എന്ന് സ്വപ്ന. സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കിലെത്തുന്നത് 2019 ല്‍..ഈ കളി ഒന്ന് റീ വൈന്‍ഡ് ചെയ്യു...സ്പ്രിങ്ക്‌ളര്‍ വിവാദം 2020 ഏപ്രില്‍ .തുടര്‍ന്ന് എക്‌സാലോജിക് ആരോപണം.സ്വര്‍ണ്ണക്കടത്ത് 2020 ജൂലൈ 5മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലന്ന് സ്വപ്ന മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദമെന്ന് സ്വപ്ന..മുഖ്യമന്ത്രിയെ പേഴ്‌സണലായി അറിയില്ലെന്ന് സ്വപ്ന

കോണ്‍സുലര്‍ ജനറലിനോടൊപ്പം മാത്രം ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം എന്ന് സ്വപ്ന. ഭാഗം രണ്ട്. 2022 മെയ് സംഘപരിവാര്‍ എച്ച ആർ ഡി എസില്‍ സ്വപ്നയ്ക്ക് ജോലി, കാര്‍, വീട് ശേഷം, മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക് എന്ന് സ്വപ്ന, ഷേക്കിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്ന് സ്വപ്ന ക്ലിഫ് ഹൗസില്‍ ബിരിയാണി ചെമ്പ് കൊണ്ടുപോയി എന്ന് സ്വപ്ന

ഒറ്റയ്ക്ക് ക്ലിഫ് ഹൗസില്‍ പോയി എന്ന് സ്വപ്ന സ്പ്രിങ്ക്‌ലര്‍ മുഖ്യ ആസുത്രക വീണയെന്ന് സ്വപ്ന ഒടുവില്‍ സ്പ്രിങ്ക്‌ളര്‍ -സ്വര്‍ണ്ണ കടത്ത് - ഡോളര്‍ കടത്ത് - സ്പ്രിങ്ക്‌ലര്‍ .. ഒരു വൃത്തം പൂര്‍ത്തിയാവുന്നു. ഓരോ തവണയും സ്വപ്ന പിന്‍തുടരാന്‍ ആവാത്ത തുമ്പില്‍ തീയിടും ... ബിരിയാണി ചെമ്പ്, മറന്ന ലഗേജ്, 2016 മുതലുള്ള സിസിടിവി... എവിടെ തെളിവ് എന്ന് ചോദ്യം പെരുവഴിയില്‍ .. നോ ഇന്റെറോഗേഷന്‍ പ്ലീസ് ...

കഴിഞ്ഞദിവസം മാത്യു കുഴല്‍നാടന്‍ നടത്തിയ ആരോപണങ്ങളും അരുണ്‍ കുമാര്‍ പരിശോധിക്കുന്നുണ്ട്. എക്‌സാ ലോജിക് കമ്പനിയുടെ വെബ് സൈറ്റ് ഡൗണാവുന്നത് 2020 May 20 ന് അഞ്ചുമണിക്കെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.സ്വര്‍ണ്ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത് 2020 ജൂലൈ 5 ന്! അതായത് കടത്തിനും നാല്‍പ്പത്തഞ്ചു ദിവസം മുമ്പ്. അപ്പോ ഇതിനും കടത്തിനും തമ്മില്‍ എന്തു ബന്ധം സര്‍?

സമാനമായ ഒരേ ഒരബദ്ധം സ്വപ്നയുടേതാണ് 2010ല്‍ ജപ്പാനു കൈമാറിയ കമ്പനിയുടെ ഉടമയുമായി 2020ല്‍ KT. ജലീലി ന് അടുപ്പം എന്ന കാച്ചലായിരുന്നു അത്. തീര്‍ന്നിട്ടില്ല! പുറത്തു വന്ന പടം ജയ്കിന്റെ അല്ലന്നാണ് കേള്‍ക്കുന്നത്. ചില്ലറ ഫാക്ടസൊക്കെ പറയാം കേട്ടോ! അദ്ദേഹം പറഞ്ഞു.
ഇതിലിപ്പോ ആരെ നോക്കും.... സൂപ്പർ ലുക്കുമായി അർച്ചന ശുശീലനും ലേഖ എംജി ശ്രീകുമാറും