ഷാജ് കിരണ്‍ തിരിച്ചെത്തുന്നത് സ്വപ്‌ന സുരേഷിനെ കുടക്കാനുള്ള തെളിവുമായോ? സുഹൃത്ത് പറയുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത ഏറ്റവും ഒടുവില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്ന ഷാജ് കിരണ്‍ എന്ന ആള്‍ക്കെതിരെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. നിലവില്‍ ഷാജ് കിരണ്‍ കേരളത്തിന് പുറത്താണ് ഉള്ളത്.
സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ ഷാജ് കിരണ്‍ രംഗത്തുവന്നിരുന്നു, സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളൊക്കെ തെറ്റാണെന്നാണ് ഷാജ് കിരണ്‍ പറഞ്ഞത്. സ്വപ്‌ന തന്റെ സുഹൃത്താണെന്നും പറഞ്ഞിരുന്നു. സ്വപ്‌ന വിളിച്ചിട്ടാണ് താന്‍ പാലക്കാട് ചെന്നതെന്നും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെയാണ് ഷാജ് കിരണ്‍ കേരളത്തിന് പുറത്തുപോയിരിക്കുന്നത്. ഷാജ് കിരണിന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമ പരിശോധന നടത്തുകയാണ് അന്വേഷണ സംഘം.


ഷാജ് കിരണ്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് വിവരം. ഷാജ് കിരണ്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തുമെന്ന് സുഹൃത്ത് ഇബ്രാഹിം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് എന്നും ഫോണ്‍ ടെക്‌നീഷ്യന്മാരുടെ കൈയിലാണ് എന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനെ കണ്ട് തുടര്‍നടപടിയെടുക്കുമെന്നും ഇബ്രാഹിം പറയുന്നു.

സ്വപ്നയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദരേഖയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും, കിട്ടിയാലുടന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കുമെന്നും ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് അല്ലാതെ മറ്റൊന്നും നേടാനല്ലെന്നും സ്വപ്ന ഒരുക്കിയ കെണിയില്‍ വന്ന് തങ്ങള്‍ രണ്ടുപേരും ചാടുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ടാല്‍ നിയമത്തിനും പൊതുസമൂഹത്തിനും നിരപരാധിത്വം മനസിലാകുമെന്നും ഇബ്രാഹിം പറയുന്നു.

അതേസമയം ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിക്കു മുമ്പാകെ നല്‍കിയ രഹസ്യമൊഴി തള്ളിപ്പറയാന്‍ മുഖ്യമന്ത്രിക്ക വേണ്ടി എത്തിയ ഷാജ് കിരണ്‍ തന്റെ മേല്‍ സമ്മര്‍ദ്ദം നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വിദേശത്തുള്ള നിക്ഷേപത്തിന്റെ നടത്തിപ്പ് തനിക്കാണെന്നും അമേരിക്കയില്‍ ഇരുവര്‍ക്കും നിക്ഷേപമുണ്ടെന്നും ഷാജ് കിരണ്‍ പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞദിവസം സ്വപ്‌ന ഷാജ് കിരണിനെതിരെ രംഗത്തുവന്നിരുന്നു. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ശരിയായി വരികയാണെന്നും തന്നെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നും സ്വ്പന പറഞ്ഞിരുന്നു. നേരത്തേ സരിത്തിനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നെന്നും അതുപോലെ നടന്നുവെന്നും തന്റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ അതും അങ്ങനെ തന്നെ നടന്നെന്നും സ്വപ്‌ന പറഞ്ഞു.

'എനിക്ക് ഇപ്പോള്‍ അഭിഭാഷകനെ നഷ്ടപ്പെട്ടു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടതു വിലപേശല്‍ ജനങ്ങളെ അറിയിക്കാനാണ്. അല്ലാതെ ഞാന്‍ പ്രതി അല്ലാതാകാനല്ല. ഷാജ് കിരണ്‍ മുഖ്യമന്ത്രിയെക്കുറിച്ചും കോടിയേരി ബാലകൃഷ്ണനെക്കുറിച്ചും പറഞ്ഞതും തടവിലാക്കപ്പെടാവുന്ന കുറ്റമല്ലേ. ഒരു കാരണവുമില്ലാതെ ഭീകരവാദിയാക്കുന്ന തരത്തിലാണു കേസെടുക്കുന്നത്. ഇതു നിര്‍ത്തണം.

ഷാജ് കിരണിനെ ഗൂഢാലോചന കേസിന്റെ ഭാഗമാക്കി തനിക്കെതിരെ സാക്ഷിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പങ്കും അതിന്റെ തോതുമാണ് 164 മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ഉറച്ചു നില്‍ക്കുന്നു' എന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്നും അത് സോഷ്യല്‍ മീഡിയയിലൂടെ പറയാനുമായിരുന്നു ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന സുരേഷ് പറയുന്നു.
കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ












Click it and Unblock the Notifications