കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനപ്രതിനിധിയായ മുതിര്‍ന്ന രാഷ്ട്രീയ നേതാവും സംശയ നിഴലില്‍- റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ച് മുന്നോട്ടു പോവുകയാണ് അന്വേഷണ സംഘം. കേസില്‍ പ്രതി സരിത്തില്‍ നിന്ന് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരായി കുടുതല്‍ മൊഴികള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നാണ് സരിത് മൊഴി നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായും സരിത്ത് വ്യക്തമാക്കുന്നു.

ഓദ്യൗഗിക വാഹനം ഉപയോഗിച്ച്

ഓദ്യൗഗിക വാഹനം ഉപയോഗിച്ച്

ഓദ്യൗഗിക വാഹനം ഉപയോഗിച്ച് വരെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് സരിത്തിന്‍റെ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത്. വ്യാജ രേഖകള്‍ ചമച്ചത് ഞാനും സ്വപ്നയും ചേര്‍ന്നാണെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

സരിത്തില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

വ്യാജ രേഖ ചമയ്ക്കല്‍

വ്യാജ രേഖ ചമയ്ക്കല്‍

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാംപത്രി സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ചമയ്ക്കല്‍ കേസ് സംബന്ധിച്ച് വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. 2016 ല്‍ എയര്‍ ഇന്ത്യ സാറ്റ്സില്‍ ജീവനക്കാരി ആയിരിക്കെയാണ് സ്വപ്ന വാജ്യ രേഖ ചമയ്ക്കുന്നത്.

കണ്ടെടുത്തു

കണ്ടെടുത്തു

ഈ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഫയല്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച് ലാപ്ടോപ്പും മറ്റ് കാര്യങ്ങളും വിവിധി കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ സരിത്തിന്‍റെ അടുത്ത സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

മുതിര്‍ന്ന രാഷ്ട്രീയ നേതാവും

മുതിര്‍ന്ന രാഷ്ട്രീയ നേതാവും

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവും സംശയത്തിന്‍റെ നിഴലിലാണെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യകേരളത്തിലെ ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന്‍റെ ഫോണ്‍ സംഭാഷണത്തില്‍ നിന്നുമാണ് അന്വേഷണ എജന്‍സികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്.

ഫോണില്‍ ബന്ധപ്പെട്ടിരുന്നു

ഫോണില്‍ ബന്ധപ്പെട്ടിരുന്നു

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‍റെ പിടിയിലായ ചിലര്‍ ഈ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും മംഗളത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഈ നേതാവിനെ കുറിച്ചുള്ള മറ്റ് സൂചനകളൊന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നില്ല.

Recommended Video

cmsvideo
സ്വപ്ന അടുത്ത സുഹൃത്ത്, പ്രതികളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ശിവശങ്കർ
ഫൈസല്‍ ഫരീദിനായി

ഫൈസല്‍ ഫരീദിനായി

അതേസമയം, തന്നെ സ്വര്‍ക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്‍റര്‍ പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അപേക്ഷ പരിഗണിച്ചാണ് ലുക്കൗട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതി രാജ്യം വിടാതിരിക്കാന്‍ ഇയാള്‍ക്കെതിരേയുള്ള ലുക്കൗട്ട് നോട്ടീസ് യുഎയിലെ വിമാനത്താവളങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

പാസ്പോര്‍ട്ട് റദ്ദാക്കി

പാസ്പോര്‍ട്ട് റദ്ദാക്കി

ഇന്‍റര്‍പോളുമായി ചേര്‍ന്ന് ദുബായ് പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടി ഉടന്‍ നാട്ടിലെത്തിക്കാനാണ് ശ്രമം. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കയറ്റി അയച്ചിരുന്ന പ്രതിയാണ് ഫൈസല്‍ ഫരീദ്. ഇയാളുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഔദ്യോഗിക ഇടപെടലിലൂടെ റദ്ദാക്കിയിരുന്നു.

 മധ്യപ്രദേശില്‍ 25 ല്‍ 24 ലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ; വിശ്വാസം ജനങ്ങളിലെന്ന് കമല്‍നാഥ് മധ്യപ്രദേശില്‍ 25 ല്‍ 24 ലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ; വിശ്വാസം ജനങ്ങളിലെന്ന് കമല്‍നാഥ്

English summary
Gold smuggling: investigation extends to even higher levels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X