മുഖ്യമന്ത്രിക്കെതിരെ 'ലുക്ക് ഔട്ട് നോട്ടീസ്'; യൂത്ത് ലീഗ് പരിപാടിക്കെതിരെ കലാപശ്രമത്തിന് കേസ്
പാലക്കാട്: മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെയാണ് കേസ്.
യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പാലക്കാട് പുതുനഗരം പോലീസാണ് കേസ് എടുത്തത്.

സമൂഹത്തില്‍ ലഹളയുണ്ടാക്കണം എന്നും അപകീര്‍ത്തിപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു എന്നാണ് പരാതിയില്‍ ആരോപിച്ചത്.
മുസ്ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്നേഹ
ലുക്ക് ഔട്ട് നോട്ടീസിലെ പറയുന്നത്:
ചിത്രത്തില്‍ കാണുന്ന കണ്ണൂര്‍ പിണറായി സ്വദേശിയായ വിജയന്, 77 വയസ്സ്, കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരികെ തന്റെ ഓഫീസും അതിലെ സ്റ്റാഫുകളേയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയര്‍ന്നിരിക്കുന്നു.
വിമര്‍ശനം വന്ന് ഇത്രയും നേരമായിട്ടും പ്രസ്തുത വിഷയവുമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം മുതിര്‍ന്നിട്ടില്ലെന്നത് ആരോപണങ്ങള്‍ ശരിവെക്കാന്‍ ഇടയാക്കുന്നു. തൃക്കാക്കര ഇലക്ഷന് കഴിഞ്ഞത് മുതല്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടുകിട്ടുന്നവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടണം എന്ന് അറിയിക്കുന്നു.തുടര്‍ന്ന് ഡിജിപിയുടേയും എകെജി സെന്ററിന്റേയും കൈരളി ടിവിയുടേയും ഓഫീസിലെ ഫോണ്‍ നമ്പറുകളും ഈ നോട്ടീസില്‍ കൊടുത്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രചതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എല്ലാം പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യക്കും മകള്‍ക്കും പങ്കുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്. ഇതിന് പിന്നാലെ രഹസ്യമൊഴി മാറ്റണമെന്ന് ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ്‍ എന്നയാ തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
Recommended Video
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications