'എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണന്‍ എന്നയാള്‍ പറഞ്ഞിട്ടാണ് സ്വപ്ന പിസി ജോര്‍ജിനെ വന്ന് കണ്ടത്'
കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തിന് പിന്നാലെ കൂടുതല്‍ പ്രതികരണവുമായി സരിത രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടായെന്ന് സരിത ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഢാലോചന ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കാം നടന്നിട്ടുണ്ടാവുക എന്നാണ് സരിത എസ് നായര്‍ പറയുന്നത്. ആ ഘട്ടത്തിലാണ് തന്നെ ഇതില്‍ ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നും സരിത എസ് നായര്‍ പറഞ്ഞു.


സ്വപ്നയ്ക്ക് ഭയമാണെന്നും സ്വപ്നയക്ക് പറയാനുള്ള കാര്യങ്ങള്‍ സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഏറ്റെടുത്ത് സംസാരിക്കണം എന്നുമാണ് പി സി ജോര്‍ജ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പറയുന്ന എല്ലാ കാര്യത്തിനും അവരുടെ പക്കല്‍ തെളിവുണ്ടായിരുന്നില്ലെന്നും തെളിവില്ലാതെ സര്‍ക്കാരിനെതിരെയോ വ്യക്തികള്‍ക്കെതിരെയോ പൊതുജനത്തിന് മുന്നില്‍ എങ്ങനെ സംസാരിക്കുമെന്നും അങ്ങനെയാണ് താന്‍ അതില്‍ നിന്നും പിന്മാറിയതെന്നും സരിത റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണം പുറത്ത് വിട്ട വ്യക്തി എന്തുകൊണ്ട് മറ്റ് തെളിവുകള്‍ പുറത്ത് വിടുന്നില്ലെന്ന സംശയം ഉണ്ടായിരുന്നു. അക്കാര്യം തിരക്കിയപ്പോള്‍ ഒന്നര വര്‍ഷമായി കേന്ദ്ര ഏജന്‍സികളുടെ കൈയ്യിലാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും എന്നാണ് പറഞ്ഞതെന്നുമാണ് സരിത പറയുന്നത്. അവര്‍ പറഞ്ഞത് ശരിയെങ്കില്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം തെളിവൊന്നും ലഭിക്കാത്തത് കൊണ്ടാകുമല്ലോ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരിലേക്കും എത്താതിരുന്നതെന്നും സരിത ചോദിക്കുന്നു.
എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണന്‍ എന്നയാള്‍ പറഞ്ഞിട്ടാണ് സ്വപ്ന പി സി ജോര്‍ജിനെ വന്ന് കണ്ടിട്ടുള്ളതെന്നും സരിത എസ് നായര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

'എച്ച് ആര്‍ഡിഎസിലെ കമ്മ്യൂണിക്കേഷന്റെ പുറത്തായിരിക്കും സ്വപ്ന പി സി ജോര്‍ജിനെ വന്ന് കണ്ടിട്ടുണ്ടാവുക. സ്വപ്നയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് പി സി ജോര്‍ജ് കരുതിക്കാണണം. അല്ലെങ്കില്‍ സാറിലെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്തുള്ള നീക്കമാണോയെന്നും അറിയില്ല. ഇപ്പോള്‍ ഇടത്തും വലത്തും ഇല്ലാത്ത ആളാണ് പി സി ജോര്‍ജ്.' സരിത എസ് നായര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് സംഘം സരിതയെ കരുവാക്കിയത് എന്ന ചോദ്യത്തിന് തനിക്ക് ജയിലില്‍ കിടന്ന് പരിചയം ഉണ്ടല്ലോ, താനും സ്വപ്നയും അവിടെ വെച്ച് കണ്ടതാണെന്ന് പറഞ്ഞാല്‍ മതിയാവും എന്നാണ് പറഞ്ഞത്. പി സി ജോര്‍ജുമായി സൗഹൃദം ഉള്ളത് കൊണ്ടാണോ എന്ന് അറിയില്ലെന്നും സരിത പറഞ്ഞു.

അതേസമയം, പ്രത്യേക അന്വേഷണ സംഘമാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. എസ് പി മധുസൂദനനും സംഘവും സരിതയുടെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരായി സ്വപ്നയ്ക്ക് വേണ്ടി മൊഴി നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിതയുടെ മൊഴി.

പിസി ജോര്‍ജും ഞാനും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് മൊഴി റെക്കോഡ് ചെയ്തത്. ശബ്ദ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചെന്നും അത് സംബന്ധിച്ച് ഞാന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍ വച്ച് അറിയാവുന്നതിനാല്‍ പിന്‍മാറിയെന്നാണ് സരിത മൊഴിയില്‍ പറയുന്നത്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. ക്രൈം നന്ദകുമാറും സ്വപ്നയും ജോര്‍ജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്താന്‍ പി സി ജോര്‍ജ് രണ്ട് തവണ വിളിപ്പിച്ചെന്നും സരിത ആരോപിച്ചു.
ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications