'കേസിന് ഉന്നതബന്ധം, സ്വപ്നയെ സര്‍ക്കാര്‍ വേട്ടയാടുന്നു..': ഗുരുതര ആരോപണങ്ങളുമായി ഇഡി
ന്യൂദല്‍ഹി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നല്കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് ഇ ഡി സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ല എന്നും ഇ ഡി വ്യക്തമാക്കി. സ്വര്‍ണ കത്ത് കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ ഇ ഡി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയില്‍ കേസിലെ ഉന്നതരുടെ പങ്ക് വ്യക്തമാണ്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വതന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയിരിക്കുന്നത് എന്നും ഇ ഡി ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നും മൊഴി മറ്റാരുടെയും സ്വാധീനത്താല്‍ അല്ല എന്ന് വ്യക്തമാണ്.

ശിവശങ്കര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ചില കാര്യങ്ങള്‍ മൂടിവെക്കാനും സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ കത്തെഴുതി എന്നല്ലാതെ ഒരു സഹകരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതേസമയം കേസ് അട്ടിമറിക്കാനുംതെളിവ് നശിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു.

കേസിലെ പ്രതികളായ പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിക്കുകയാണ് എന്ന ഗുരുതര ആരോപണവും ഇ ഡി മറുപടി സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നത് എം ശിവശങ്കറിന് വേണ്ടിയാണ് എന്നും ഇ ഡി ആരോപിക്കുന്നു.

കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോ എന്ന ആശങ്ക ഉണ്ട്. അതിനാലാണ് ബെംഗളൂരുവിലേക്ക് വിചാരണ മാറ്റണം എന്ന് ആവശ്യപ്പെടുന്നത്. അതേസമയം ഇ ഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിനാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications